ലഹരിക്കെതിരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ക്യാമ്പയിന് യുവതയുടെ ഐക്യ ദാർഡ്യം. ഫുട്ബോൾ മാമാങ്ക കാലത്ത് ലഹരിക്കെതിരെ സർക്കാർ പ്രഖ്യാപിച്ച ബോ ധവൽക്കരണ പ്രതിരോധ പരിപാടിയായ രണ്ട് കോടി ഗോൾ ചലഞ്ചിൻ്റെ ഭാഗമായി  ല ഹരിയാവാം, കളിയിടങ്ങളോട് എന്ന സന്ദേശമുയർത്തിയാണ് ഗോൾ ചലഞ്ച് ഫുട്ബോ ൾ ഷൂട്ടൗട്ട് മത്സരം ഡിവൈഎഫ്ഐ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ സംഘടി പ്പിച്ചത്.കാഞ്ഞിരപ്പള്ളി ടൗണിൽ സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരം ഡി.വൈ.എഫ്.ഐ ബ്ളോക് പ്രസിഡണ്ട് അഡ്വ.എം.എ.റിബിൻ ഷാ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡണ്ട് ജാസർ.ഇ.നാസർ അദ്ധ്യക്ഷത വഹിച്ചു.

ബ്ളോക് വൈസ് പ്രസിഡണ്ട് ബിബിൻ ബി.ആർ, മേഖല സെക്രട്ടറി ധീരജ് ഹരി എ ന്നിവർ നേതൃത്വം നൽകി. എലിക്കുളം കൂരാലിയിൽ നടന്ന മത്സരം സംസ്ഥാന കമ്മ റ്റിയംഗം അർച്ചന സദാശിവൻ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡണ്ട് ധനേഷ് എ. ആർ .അദ്ധ്യക്ഷനായി.നിജിൽ എം.ദാസ്, അനൂപ് എന്നിവർ നേതൃത്വം നൽകി.പാറത്തോട് മേഖല കമ്മറ്റി പബ്ലിക് ലൈബ്രറി മൈതാനത്ത് നടത്തിയ ഷൂട്ടൗട്ട് മത്സരം ബ്ളോക് പ്രസിഡണ്ട് അഡ്വ.എം.എ.റിബിൻ ഷാ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡണ്ട് അരുൺ സ്വാമിനാഥൻ അദ്ധ്യക്ഷനായി.സെക്രട്ടറി ഷമീർ അസീസ്,വികാസ് ബാലൻ,സദ്ദാം കനിക്കുട്ടി എന്നിവർ നേതൃത്വം നൽകി.

മുണ്ടക്കയം സൗത്ത് മേഖല കമ്മറ്റി സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരം ബ്ളോക് പഞ്ചായ ത്തംഗം പി.കെ.പ്രദീപ് ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡണ്ട് രതീഷ് അദ്ധ്യക്ഷനായി. വിജയികൾക്ക് സമ്മാനങ്ങളും നൽകി.