കാഞ്ഞിരപ്പള്ളി: അസോവയുടെ  വാര്‍ഷികം വികാരി ജനറാള്‍ റവ.ഡോ. കുര്യന്‍ താമരശേരി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ പ്ലാസ്റ്റിക്കിന് പകരമായ സഞ്ചിവി തരണവും  നടന്നു. പ്രസിഡന്റ് എബ്രഹാം മാത്യു പന്തിരുവേലിയുടെ അധ്യക്ഷതയി ല്‍ സ്വസ്ഥമായ വാര്‍ധക്യം എന്ന വിഷയത്തില്‍ എം.വി. വര്‍ഗീസ് മള്ളാത്ത്  ക്ലാസ് നയിച്ചു.

അസോവ ഡയറക്ടര്‍ ഫാ.സഖറിയാസ് ഇല്ലിക്കമുറിയില്‍, എ.എം. മത്തായി, ജോയി ജോസഫ്, എ.സി. ഫ്രാന്‍സീസ്, പ്രഫ. ഫിലോമിന ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് എണ്‍പത് വയസ് പൂര്‍ത്തിയായ എം.വി. വര്‍ഗീസ് മള്ളാത്ത്, എ.എം. മത്തായി, തോമസ് കൊച്ചുപറന്പില്‍ എന്നിവരെ ആദരിച്ചു.