കാഞ്ഞിരപ്പള്ളി: ഭയമില്ലാതെ കടന്നുചെല്ലാനാവുന്നൊരിടമുണ്ടെന്ന തിരിച്ചറിവ് നമ്മെ ധൈര്യപ്പെടുത്തി ആശ്വസിപ്പിക്കുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. രൂപതാ ദിനത്തിനൊരുക്കമായി കുമളി ഫൊറോന പള്ളി അങ്കണത്തില്‍ മെയ് 7 മുതല്‍ നടത്തപ്പെട്ട രൂപതാ ബൈബിള്‍ കണ്‍വന്‍ഷന് സമാപന സന്ദേശം നല്‍ കുകയായിരുന്നു അദ്ദേഹം. നിരാശരാകാതെയും നഷ്ടധൈര്യരാകാതെയും ആത്മവി ശ്വാസത്തോടെ കടന്നുചെല്ലാനാവുന്ന ഭവനം സഭയാണ്. കാരണം രക്ഷയ്ക്കായി കര്‍ ത്താവ് ഒരുക്കിയ ഭവനമാണ് സഭ. സഭയിലെ കൗദാശിക ജീവിതത്തിലൂടെ ഫലം ചൂടാ നായി  ദൈവം നമ്മെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നുവെന്നും മാര്‍ ജോസ് പുളിക്കല്‍ ഓര്‍മിപ്പിച്ചു.

കാഞ്ഞിരപ്പള്ളി രൂപതാ ദിനത്തിന് ഒരുക്കമായി നടത്തപ്പെട്ട ബൈബിള്‍ കണ്‍വെന്‍ ഷന്‍ അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ ഡൊമിനിക് വാളന്മനാല്‍ നയിച്ചു .വിശ്വാസത്തോടെ ദൈവത്തെ സമീപിക്കുന്നവര്‍ പ്രതിസന്ധികള്‍ക്കിടയിലും ആശ്വാസം കണ്ടെത്തുന്നുമെന്ന് അദ്ദേഹം അനുസ്മരിച്ചു.

ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് ആത്മീയ വിചിന്തനത്തിന് സഹായിച്ച ബൈ ബിള്‍ കണ്‍വന്‍ഷന്‍ മെയ് 7 മുതല്‍ കുമളിയില്‍ വൈകുന്നേരം 4.30 മുതല്‍ 9 മണി വരെ നടന്നുവരികയായിരുന്നു. പരിശുദ്ധ കുര്‍ബാനയുടെ ആഘോഷത്തെ ധ്യാനി ക്കുന്നതിന് സഹായകമായ ദിവ്യകാരുണ്യ ആരാധനയോടെ ബൈബിള്‍ കണ്‍വെന്‍ ഷന്‍ സമാപിച്ചു.