കാഞ്ഞിരപ്പള്ളി: ഇടക്കുന്നം മേരിമാതാ പബ്ലിക്  സ്‌കൂളില്‍ മാഗ്‌നീ ഫീയസ്റ്റ 2018 ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു. 2018-19 വര്‍ഷത്തേക്കുള്ള സ്‌കൂള്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയും ആര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനവും രാമപു രം മാര്‍ ആഗസ്തിനോസ് കോളജ് അധ്യാപിക ലല്ലു അല്‍ഫോന്‍സ് നിര്‍വഹിച്ചു.

സ്‌കൂളില്‍നിന്നു പത്താംക്ലാസിലും പ്ലസ് ടുവിലും ഉന്നതവിജയം നേടിയ വിദ്യാര്‍ഥി കള്‍ക്ക് ജോസ് കെ. മാണി എംപി പുരസ്‌കാരങ്ങള്‍ വിതരണം ചെയതു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ അമലാ കിടങ്ങത്താഴെ അധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിറ്റില്‍ റോസ്, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിനറ്റ്,   പിടിഎ പ്രസിഡന്റ് സാജന്‍ കുന്നത്ത്, പിടിഎ വൈസ് പ്രസിഡന്റ് ഷാബോച്ചന്‍ മുളങ്ങാ ശേരില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍  കലാപരിപാടികള്‍ അവത രിപ്പിച്ചു.