Sio കോട്ടയം ജില്ല പഠനോപകരണ വിതരണം നടത്തി
കാഞ്ഞിരപ്പള്ളി: സ്റ്റുടെന്‍സ് ഇസ്ലാമിക്ക് ഓര്‍ഗനൈസേഷന്‍  (sio) കോട്ടയം ജില്ല ഈ വര്‍ഷത്തെ പഠനോപകരണ വിതരണം ഉല്‍ഘാടനം കഞ്ഞിരപ്പള്ളി ദയ സ്‌പെഷ്യല്‍ സ്‌കൂളിലെ നിര്‍ധരരായ വിദ്യാര്‍ഥികള്‍ക്ക് നല്‍കി കോട്ടയം താജ് ജുമാ മസ്ജിദ് ചീഫ് ഇമാം ശിഫാര്‍ മൗലവി അല്‍കൌസരി sio കേരള പ്രഥമ സംസ്ഥാന പ്രസിഡണ്ട് പി. എ അബ്ദുല്‍ ഹകീം എന്നിവര്‍ ചേര്‍ന്ന്  നിര്‍വഹിച്ചു.

sio കോട്ടയം ജില്ല കമ്മറ്റി അംഗം യാസീന്‍ കാഞ്ഞിരപ്പള്ളി, മുനീര്‍ മൗലവി, മന്‍സൂര്‍ മൗലവി, അര്‍ഷദ് മൗലവി, സദഖത്തുള്ള മൗലവി, ഏരിയ കമ്മറ്റി അംഗം റാസി കെ റഷീദ്, ഷഹാസ് ജബ്ബാര്‍ എന്നിവര്‍ സംബന്ധിച്ചു വിതരണം നടത്തി.