
കൃത്യനിർവ്വഹണത്തിനൊപ്പം സാമൂഹിക സേവനവും ഒരുമിച്ച് കൊണ്ടു പോകുക വഴി ജനകീയനായ ഉദ്യോഗസ്ഥനാകാൻ കഴിഞ്ഞു എന്നതാണ് മറ്റുള്ളവരിൽ നിന്ന് അൻസലി നെ വ്യത്യസ്തനാക്കിയത്.കുടിയിറക്കപ്പെട്ട ബബിതയ്ക്കും മകൾക്കും തലചായ്ക്കാൻ ഇ ടം ഒരുക്കി മനുഷ്യത്വത്തിന്റെ ഉത്തമ മാതൃകയാകാനും അദ്ദേഹത്തിന് കഴിഞ്ഞു. സമൂ ഹത്തിൽ വിപത്തായി മാറുന്ന കഞ്ചാവിനെതിരെ കർശന നടപടിയെടുക്കുക വഴി വിട്ടു വീഴ്ചയില്ലാത്ത നിയമ പാലകനായും അൻസൽമാറി. പ്രളയകാലത്ത് നാടിന്‍റെ ഓരോ മേഖലയിലും സഹായം എത്തിച്ചും മദ്യപാനത്തിനെതിരെ ബോധവത്ക്കരണം നടത്തി യും കാഞ്ഞിരപ്പള്ളിയിലെ നിറസാന്നിധ്യമായി അദ്ദേഹം .
തേജസ് ദിനപത്രത്തിൽ നിന്നും പുതിയ പ്രവർത്തന മേഖലയിലേക്ക് മാറിയ അലി സു ലൈമാനും യോഗത്തിൽ യാത്രയപ്പ് നൽകി. മീഡിയ സെന്‍റർ പ്രസിഡന്‍റ് അജീഷ് ടി. എസിന്‍റെ അധ്യക്ഷതയിൽ സെക്രട്ടറി രതീഷ് മറ്റത്തിൽ, അൻസർ ഇ. നാസർ, അൻസർ ടി.എസ്, അലി സുലൈമാൻ എന്നിവർ പ്രസംഗിച്ചു