മുക്കൂട്ടുതറയിൽ വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുമ്പോഴാണ് യുവാവ് മരിച്ചെതെ ന്നു പോലീസ് കണ്ടത്തി.മരിച്ച യുവാവിന്റെ മൂന്ന് സുഹൃത്തുക്കൾ പോലീസ് കസ്റ്റഡി യിൽ. നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മര ണകാരണം പുറത്തായത്.ഞായറാഴ്‌ച്ചയാണ് എരുമേലി ചാത്തൻതറ കൊല്ലമുള കുമ്പള ന്താനം സിനു ( 35 ) മരിച്ചത്. ടൗണിലെ കെട്ടിടത്തിൽ മോട്ടോറുമായി ബന്ധിപ്പിക്കുന്ന വ യറിങ്ങ് നടക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചെതെന്നാണ് സുഹൃത്തുക്കൾ മൊഴി നൽകിയ ത് .

എന്നാൽ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാരിൽ ചിലർ കലക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണ ത്തിലാണ് അപ്രതീക്ഷിത വഴിതിരിവുണ്ടായത്. തോടിന് സമീപത്തുള്ള വ്യക്തിയുടെ കെ ട്ടിടത്തിലെ സ്വിച്ച് ബോർഡിൽ നിന്നും തോട്ടിലേക്ക് കേബിൾ വലിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറയുന്നു. മനപൂർവ്വമായ നരഹത്യയ്ക്കും വൈദ്യുതി മോഷണത്തിനും കേസെടുത്തിട്ടുണ്ട്.നേരത്തെ അസ്വഭാവിക മരണത്തിനാണ് കേസ് എടുത്തിരുന്നത്.സംഭവത്തിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും അന്വേഷിച്ച് വരികയാണന്ന് സി.ഐ ടി.ഡി സുനിൽ കുമാർ പറഞ്ഞു. ഇതിനിടെ കെട്ടിടത്തൽ വയറിങ്ങിനായി ആരെയും ഏൽപ്പിച്ചിട്ടില്ലന്നും അപകടം നടക്കുമ്പോൾ സ്ഥലത്തില്ലായിരുന്നന്നു o നിലവിൽ കെട്ടിടത്തിന് വയറിങ്ങിന്റെ ആവിശ്യമില്ലന്നും കെട്ടിടം ഉടമ അറിയിച്ചു