കണമല : കണമല ഇറക്കത്തിൽ പോലിസിൻറ്റെ ഒത്താശയോടെ സ്വകാര്യ പരസ്യ കമ്പ നികൾ ബോർഡുകൾ സ്ഥാപിച്ചെന്ന് ആക്ഷേപം. നൂറോളം പേർ തീർത്ഥാടന സീസണുകളി ലെ വിവിധ അപകടങ്ങളിലായി മരണപ്പെട്ട കണമല ഇറക്കത്തിൽ സർക്കാർ വക ബോർ ഡുകളല്ലാതെ മറ്റൊന്നും സ്ഥാപിക്കാൻ അനുമതിയില്ല. എന്നാൽ ഇത്തവണ ശബരിമല തീർത്ഥാടനകാലം ആരംഭിച്ചപ്പോൾ തന്നെ പരസ്യ ഏജൻസികളുടെ പ്രളയമാണ് കണമല ഇറക്കത്തിൽ.
മത്സരിച്ച് ബോർഡുകൾ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് കമ്പനികൾ. ചെക്ക് പോസ്റ്റും എയ്ഡ് പോസ്റ്റും പോലിസ് കാവലും നിറഞ്ഞ ഇറക്കത്തിലാണ് പോലിസ് കാഴ്ചക്കാ രായി ബോർഡുകൾ നിറഞ്ഞിരിക്കുന്നത്. വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്ന നിലയി ലാണ് ബോർഡുകൾ. ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്ന ബോർഡുകളുമുണ്ട്. മരാമത്തി ൻറ്റെ അപകട സൂചനാ ബോർഡുകളെ മറച്ചാണ് മത്സരാടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപ നങ്ങളുടെ പരസ്യങ്ങൾ നിറഞ്ഞിരിക്കുന്നത്.