ആനക്കല്ല്: ആനക്കല്ല് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ 97-ാമത് വാര്‍ഷികവും 34 വര്‍ഷ ത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അധ്യാപിക എന്‍.എന്‍. ചന്ദ്രമ്മയ്ക്കുള്ള യാത്രയയപ്പും പിടിഎ പ്രസിഡന്റ് സാബു ടി.കെ.യുടെ അധ്യക്ഷതയില്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, പഞ്ചായത്തംഗങ്ങളായ വിദ്യാ രാജേഷ്, ഷീല തോമസ് തൂമ്പുങ്കല്‍, ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീ സര്‍ കെ.എസ്. അബ്ദുള്‍ റസാഖ്, ഹെഡ് മിസ്ഡ്രസ് ഉഷ സി.ജി, പി.പി. സുബ്രഹ്മണ്യന്‍ നമ്പൂതിരി, ശാന്തമ്മ തങ്കപ്പന്‍, ജനീവ് പുത്തന്‍പുരയ്ക്കല്‍, പി.ഐ. അബ്ദുള്‍ മജീദ് എന്നിവര്‍ പ്രസംഗിച്ചു.