കാഞ്ഞിരപ്പള്ളി: ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിനായി സ്ഥലം വാങ്ങുവാൻ രൂപികരിച്ച ജനകീയ സമിതിയുടെ യോഗം മാറ്റി വെച്ചു. കഴിഞ്ഞ ശനിയാ ഴ്ചയാണ് പഞ്ചായത്തിൽ നടന്ന യോഗത്തിൽ ജനകീയ സമിതി രൂപികരിച്ചത്. സ്ഥലവും കെട്ടിടവും ഇല്ലാത്തതിന്റെ പേരിൽ കേളേജിന്റെ അംഗീകാരം റദ്ദാക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സമിതി രൂപികരിച്ചത്. നിലവിൽ കേളേജിനായി സ്ഥലം വാങ്ങുന്നതി നായി ഫണ്ടില്ല.

സ്ഥലം വാങ്ങുന്നതിനായി പണ്ട് സ്വരുപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനകീയ സമി തി രൂപികരിച്ചത്. ഏപ്രിൽ 15ന് മുൻപായി കോളേജിന് സ്വന്തമായി സ്ഥലമുണ്ടെന്ന രേഖ കൾ യു.ജി.സിക്ക് സമർപ്പിക്കണം. അല്ലാത്ത പക്ഷം കോളേജിന്റെ പ്രവർത്തനത്തെ സാര മായി ബാധിക്കുമെന്ന് കോളേജ് സംരക്ഷണ സമിതിയംഗങ്ങൾ പറഞ്ഞു. നിലവിൽ പഞ്ചാ യത്തിന് വിഴിക്കിത്തോട്ടിൽ ഒന്നരയേക്കർ സ്ഥലമുണ്ട്.ഫണ്ട് സ്വരൂപിച്ച് ിതിനോട് ചേർന്ന് കിടക്കുന്ന സ്വകാര്യ ഭൂമി കോളേജിനായി വാങ്ങണ മെന്നാണ് രക്ഷിതാക്കളും വിദ്യാർഥികളും യോഗത്തിൽ ഉന്നയിച്ചത്.