കോട്ടയം ജില്ലാ പഞ്ചായത്ത്‌ മുണ്ടക്കയം ഡിവിഷൻ അംഗം പി ആർ അനുപമ പാറ ത്തോട് ഗ്രാമപഞ്ചായത്തിലെ ഇടക്കുന്നം കുടുംബരോഗ്യ കേന്ദ്രത്തിനു അനുവദിച്ച  ആംബുലൻസ് ഇടക്കുന്നത് നടന്ന ചടങ്ങിൽ വെച്ച്  സെബാസ്റ്റ്യൻ കുളത്തിങ്കൽ എം എൽ എ ആരോഗ്യം കേന്ദ്രം അധികാരികൾക്കു കൈമാറി.
ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അജിത രതീഷ് അധ്യക്ഷയായി. ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർമ്മല ജിമ്മി, പാറത്തോട് ഗ്രാമ പഞ്ചായത്ത്‌ ആക്ടിങ് പ്രസിഡന്റ്‌ സിന്ധു മോഹൻ, ജില്ലാ പഞ്ചായത്ത്‌ അംഗം ജെസ്സി ഷാജൻ,അഡ്വ: സാജൻ കുന്നത്ത്, കെ കെ ശശികുമാർ ,മാർട്ടിൻ തോമസ്, ഷേർളി ജില്ലാ പഞ്ചായത്ത്‌ അംഗം അനുപമ പദ്ധതി വിശദികരണം നടത്തി .