മിമിക്രി താരമായ മുണ്ടക്കയം സ്വദേശിയായ അഫ്‌സലിന്റെ പോസ്റ്റുകളാ ണ് വൈറലായിരിക്കുന്നത്. ലോക്ക്ഡൗണില്‍ ഒഴിവ് സമയം വെറുതെ ഇരു ന്ന് മടുത്ത അഫ്‌സല്‍ എഴുതിയ വരികള്‍ ഗാനമായും ഷോര്‍ട്ട് ഫിലിമായും ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് വൈ റലായി മാറിയിരിക്കുന്നത്. ചക്കയുടെ കുരുവിനെ കുറിച്ചുള്ള ചക്കക്കുരു വും പ്രവാസികളുടെ നൊമ്പരങ്ങളും ഇവരുടെ ക്വാറയ്ന്റയിന്‍ കാലത്തെ ക്കുറിച്ചുമുള്ള ഷോട്ട് ഫിലിമുകളുമാണ് ഒരാഴ്ച്ചക്കുള്ളില്‍ അമ്പതിനായിര ത്തിനടുത്ത് ആളുകളാണ് കണ്ടിരിക്കുന്നത്. ഇതിനൊപ്പം കലാഭവന്‍ മണി യുടെ പ്രശസ്ത നാടന്‍ ഗാനത്തിന്റെ ഈണത്തില്‍ ചിത്രീകരിച്ച സ്വന്തം നാ ടായ മുണ്ടക്കയത്തെ കുറിച്ചുള്ള വീഡിയോയും ഇതിനകം നിരവധി പേര്‍ കണ്ടു കഴിഞ്ഞു.

രചനയും സംവിധാനവും എഡിറ്റിങ്ങും പ്രധാന കഥാപാത്രമായും ഈ സൃ ഷ്ടികളില്‍ ഉടനീളം നിറഞ്ഞ് നില്‍ക്കുന്നതും അഫ്‌സല്‍ തന്നെയാണ്.മിമിക്രി താരം കൂടിയായ അഫ്‌സല്‍.ഗള്‍ഫില്‍ നാലു വര്‍ഷത്തോളം ജോലി ചെയ്ത ഇദ്ദേഹം നാടിനോടുള്ള ഇഷ്ടമാണ് തന്റെ രചനയിലൂടെ കാണിക്കുന്നത്. ഷോര്‍ട്ട് ഫിലിമായ ചക്കക്കുരവില്‍ നായികയായി അഭിനയിച്ച സഫീനയാ ണ് ഭാര്യ. 3ലും 2 ലും എല്‍.കെ.ജിയിലും പഠിക്കുന്ന മൂന്ന് കുട്ടികളും ഇവര്‍ ക്കുണ്ട്.