സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി.​ബി.​ബി​നു സി​പി​ഐ കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 51 അം​ഗ ജി​ല്ലാ ക​മ്മി​റ്റി വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യാ​ണ് പു​തി​യ സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. സം​സ്ഥാ​ന നേ​തൃ​ത്വം നി​ർ​ദ്ദേ​ശി​ച്ച വി.​കെ.​സ​ന്തോ​ഷ്കു​മാ​റി​നെ മ​റി​ക​ട​ന്നാ​ണ് ബി​നു സെ​ക്ര​ട്ട​റി പ​ദ​വി​യി​ലെ​ത്തി​യ​ത്. 21 പേ​രു​ടെ പി​ന്തു​ണ മാ​ത്ര​മാ​ണ് സ​ന്തോ​ഷ്കു​മാ​റി​ന് ല​ഭി​ച്ച​ത്. 29 വോ​ട്ടു​ക​ൾ നേ​ടി​യ ബി​നു നേ​ടി​യ​പ്പോ​ൾ ഒ​രെ​ണ്ണം അ​സാ​ധു​വാ​യി.

കടുത്ത വിഭാഗീയതയെ തുടര്‍ന്ന് സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ പൊട്ടിത്തെറി. 51 അംഗ പുതിയ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തതിന് ശേ ഷം നടന്ന യോഗത്തിലാണ് അംഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടായത്. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ച വി.കെ.സന്തോ ഷ്‌കുമാറിനെതിരേ ഒരു വിഭാഗം ശക്തമായി രംഗത്തിറങ്ങുകയായിരുന്നു. ഇതോടെ സംസ്ഥാന നേതൃത്വം വെട്ടിലായി. നിലവിലെ സെക്രട്ടറി സി.കെ.ശ ശിധരന്‍ തന്നെ തുടരണമെന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടു. പി ന്നീട് സംസ്ഥാന കമ്മിറ്റി അംഗം വി.ബി.ബിനുവിന്റെ പേര് സെക്രട്ടറി സ്ഥാ നത്തേക്ക് ഉയര്‍ന്നു വന്നു.

വോട്ടെടുപ്പ് ഒഴിവാക്കാന്‍ സംസ്ഥാന നേതൃത്വം കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഒരു വി ഭാഗം ശക്തമായി നിന്നതോടെ സംസ്ഥാന നേതൃത്വം കാഴ്ചക്കാരായി. സമവായത്തിനായി ഒ.പി.എ.സലാമിന്റെ പേര് സംസ്ഥാന നേതൃ ത്വം നിര്‍ദ്ദേശിച്ചെങ്കിലും ഒരു വിഭാഗം അം ഗീകരിക്കാന്‍ തയാറായില്ല. കെ. ഇ.ഇസ്മയില്‍, സത്യന്‍ മൊകേരി, ഇ.ചന്ദ്രശേഖരന്‍, സി .എന്‍.ചന്ദ്രന്‍, പി. വസന്തം എന്നീ നേതാക്കളാണ് സംസ്ഥാന നേതൃത്വത്തെ പ്രതിനിധീകരി ച്ച് ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തത്. നേരത്തെ സമ്മേളനത്തില്‍ കേരള കോണ്‍ഗ്ര സ്-എമ്മിന്റെ എല്‍ഡിഎഫ് പ്രവേശനത്തിനെതിരേയും സിപി ഐ സംസ്ഥാന നേതൃത്വ ത്തിനെതിരേയും ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.