ആദിവാസികളടക്കമുള്ളവർക്ക് വിവിധ ആനുകൂല്യങ്ങൾ തുടർച്ചയായി നൽകി വരു ന്ന പിണറായി സർക്കാരിനെതിരെ യുഡിഎഫ് ബിജെപിയും ചേർന്ന് കള്ള പ്രചരങ്ങ ളുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് പറഞ്ഞു.
ആദിവാസി ക്ഷേമ സമിതി (എകെഎസ്) കോട്ടയം ജില്ലാ സമ്മേളനം മുണ്ടക്കയം പി കെ  കൃഷ്ണൻ നഗറിൽ (നായനാർ ഭവൻ ) ഉൽഘാടനo ചെയ്തു സംസാരിക്കുകയായി രു ന്നു കെ ജെ തോമസ് .കോട്ടയം, ഇടുക്കി ജില്ലകളിലെ ആദിവാസികൾ വിദ്യാഭ്യാസ പ രമായി ഏറെ മുന്നിലാണ്. ആദിവാസി സംഘടനയുടെ നേതൃത്വത്തിൽ കോട്ടയത്തെ മുരിക്കും വയലിലും ഇടുക്കിയിലെ നാട്ടുകാണിയിലും കോളേജുകൾ അനുവദിച്ചത് കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. ഇത് കേരളത്തിലെ ആദ്യ സംഭവമാണ്. പിണറായി സർക്കാർ വിവിധ വിഭാഗം ജനങ്ങൾക്ക് ക്ഷേമ പെൻഷനുക ൾ അനുവദിച്ച് കൃത്യമായി നൽകുന്നുണ്ട്. എന്നാൽ ഇതൊന്നും കണ്ടില്ലെന്ന് നടിക്കാ നാണ് ചിലർക്കു ഒക്കെ താൽപര്യം. ഇതൊന്നു o പ്രബുദ്ധരായ ജനങ്ങളുടെ മുന്നിൽ വിലപ്പോവില്ലെന്നും കെ ജെ തോമസ് പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് കെ പി മൻ മഥൻ അധ്യക്ഷനായി. സെക്രട്ടറി പി ജെ ജോർജ് പ്രവർത്തന റിപ്പോർ ട്ട് അവതരിപ്പിച്ചു. എം ബി പ്രദീപ് രക്തസാക്ഷി പ്രമേയവും കെ ആർ സെയിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി കെ സുധാകരൻ, കുര്യാക്കോസ് ജോസഫ്, വി പി ബാബു, തങ്കമ്മ ജോർജുകുട്ടി, സി വി അനിൽകുമാർ ,എം ജി രാജു , റജീനാ റഫീഖ്, പി ജെ ജോർജ് ,കെ എസ് രാജൻ, ജോസഫ് ഡേവിഡ്, ഡേവിഡ് ജോർജ് എന്നിവർ സംസാരിച്ചു.