ശബരിമല തീർഥാടകർക്കായി ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ മുണ്ടക്കയം വണ്ടൻപ താലിൽ അന്നദാന വിതരണ കൗണ്ടർ ആരംഭിച്ചു. ഇതര സംസ്ഥാനങ്ങളിൽ ഹൈറേഞ്ച് മേഖലകളിൽ നിന്നുള്ള തീർഥാടകരിൽ ഏറിയ പങ്കും കോരുതോട് കുഴിമാവ് പാതയി ലൂടെയാണ് ശബരിമല ദർശനം നടത്തുന്നത്. ഇവർക്കായാണ് ഡി.വൈ.എഫ്.ഐ മുണ്ട ക്കയം സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടൻപതാൽ തേക്കിന് കൂപ്പിൽ അന്നദാന കൗണ്ടർ ആരംഭിച്ചത്.

അന്നദാന വിതരണത്തിന്റെ ഉദ്ഘാടനം സി.പി.ഐ എം ലോക്കൽ സെക്രട്ടറി പി.കെ പ്രദീപ്‌ നിർവ്വഹിച്ചു. ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി അജാസ് റഷീദ് , ബ്ലോക്ക് പ്രസിഡണ്ട് ബി ആർ അൻഷാദ് ,ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ ടി സനൽ , അൻസർ വി. കെ, ഫൈസൽ, സുപ്രഭാ രാജൻ , ബ്ലോക്ക് കമ്മിറ്റി അംഗം ബിബി ൻ.വി.ആർ തുടങ്ങിയവർ  യോഗത്തിൽ സംസാരിച്ചു.

മേഖലാ സെക്രട്ടറി ജി.അനൂപ്, മേഖലാ പ്രസിഡണ്ട് ജെഫിൻ, ട്രഷറർ  ജിതിൻ.എം. ജയ ൻ, മേഖലാ കമ്മിറ്റി അംഗങ്ങളായ അനന്ദു, അഖിൽ ,ജെറിൻ തുടങ്ങിയവർ അന്നദാനം വിതരണത്തിന് നേതൃത്വം നൽകി .ശബരിമല തീത്ഥാടനത്തിന്റെ സമാപനം വരെ എല്ല ദിവസവും അന്നദാനവിതരണം ഉണ്ടാകും.