കാഞ്ഞിരപ്പള്ളി: തോട്ടുമുഖം പാലത്തിന് സമീപം കാറും ലോറിയും തമ്മില്‍ കൂട്ടിയിച്ചു. അപടകടത്തില്‍ ആര്‍ക്കും പരിക്കില്ല. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഈരാറ്റുപേട്ട ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കാഞ്ഞിരപ്പള്ളിയി ലേക്ക് ലോഡുമായി വന്ന ലോറിയുമാണ് കൂട്ടിയിടച്ചത്. 

അപകടസമയത്ത് ഇരുവാഹനങ്ങളും വേഗതയിലായിരുന്നു. കാഞ്ഞിരപ്പള്ളി- കാഞ്ഞി രംകവല റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പൂനര്‍ നിര്‍മാണം നടന്ന് വരുന്ന ഈ റോഡില്‍ അപകടങ്ങള്‍ പെരുകുകയാണ്. ബി.എം ആന്‍ഡി ബി.സി നിലവാരത്തില്‍ നിര്‍മ്മിക്കുന്ന റോഡിന്‍രെ നിര്‍മാണം ഭൂരിഭാഗവും പൂര്‍ത്തിയായി.

സ്പീഡ് നിയന്ത്രണ സംവീധാനങ്ങള്‍ സ്ഥാപിച്ച് തുടങ്ങുന്നതേയുള്ളു. റോഡ് നന്നാക്കിയ തോടെ വാഹനങ്ങള്‍ അമിത വേഗത്തിലെത്തുന്നതാണ് അപകടങ്ങള്‍ക്ക് വഴിയൊരുക്കു ന്നതെന്നാണ് ആക്ഷേപം.