ചന്ദനക്കുടം ഘോഷയാത്രയ്ക്കു മുന്നോടിയായി ജമാ അത്ത് ഓഫിസില്‍ അമ്പലപ്പുഴ പേട്ടതുള്ളല്‍ സംഘവും ജമാ അത്ത് കമ്മിറ്റി ഭാരവാഹികളുമായി നടന്ന സൗഹൃദസം ഗമം അയ്യപ്പസ്വാമിയും വാവരു സ്വാമിയും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ ഓര്‍മ പുതുക്കലായി. ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് പി.എ.ഇര്‍ഷാദ്, അമ്പലപ്പുഴ സംഘം പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ സംഗമത്തിനു നേതൃത്വം നല്‍കി.

ജമാ അത്ത് കമ്മിറ്റി ഭാരവാഹികളായ സി.യു.അബ്ദുല്‍കരിം, കെ.എ.അബ്ദുല്‍സലാം, വി.പി.അബ്ദുല്‍കരിം, കെ.എച്ച്.നൗഷാദ്, പി.എച്ച്.ഷാജഹാന്‍, നിസാര്‍ പ്ലാമൂട്ടില്‍, ഹക്കിം മാടത്താനി, സി.എ.എ.കരിം, റെജി ചക്കാലയില്‍, അന്‍സാരി പാടിക്കല്‍, നൈസാം പി. അഷറഫ്, അനീഷ് ഇളപ്പുങ്കല്‍, നാസര്‍ പനച്ചിയില്‍, റഫീക് കിഴക്കേപ്പറ മ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അമ്പലപ്പുഴ സംഘം മണിമലക്കാവ് ദേവീക്ഷേത്രത്തില്‍ ആഴിപൂജയ്ക്കുശേഷം ഇന്നലെ ഉച്ചയോടെ അമ്പലപ്പുഴ പേട്ടതുള്ളല്‍ സംഘം എരുമേലിയില്‍ എത്തി. സമൂഹ പെരിയോ ന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തില്‍ അഞ്ഞൂറില്‍പ്പരം അയ്യപ്പന്‍മാരാ ണ് ഇന്നലെ എത്തിച്ചേര്‍ന്നത്.

ഥഘോഷയാത്രയായി എത്തിയ സംഘത്തിന് നാട് സ്വീകരണം നല്‍കി. ഉച്ചയോടെയാണ് തുള്ളല്‍. ആലങ്ങാട് സംഘം സമൂഹ പെരിയോന്‍ എ.കെ.വിജയകുമാറിന്റെ നേതൃത്വ ത്തിലുള്ള ആലങ്ങാട് സംഘവും ഇന്നലെ എരുമേലിയില്‍ എത്തി. ഇന്നലെ വിരിസ്ഥാന ത്തില്‍ പൂജകളും പീഠംവയ്ക്കലും നടത്തി. വെള്ള വസ്ത്രമണിഞ്ഞ് കളഭം ചാര്‍ത്തിയാ ണ് സംഘത്തിന്റെ തുള്ളല്‍. ഉച്ചകഴിഞ്ഞാണ് തുള്ളല്‍. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങ ള്‍ക്ക് വിവിധ സംഘടനകള്‍ സ്വീകരണം നല്‍കും.

താഴത്തുവീട് സന്ദര്‍ശിച്ച് അമ്പലപ്പുഴ സംഘം കാലങ്ങളായി വാവരു സ്വാമിയുടെ പ്രതി നിധിയായി പേട്ടതുള്ളലില്‍ പങ്കെടുത്തിരുന്ന താഴത്തുവീട്ടില്‍ ഹസന്‍ റാവുത്തരുടെ വീട്ടി ല്‍ അമ്പലപ്പുഴ സംഘം സന്ദര്‍ശനം നടത്തി. ഇന്നലെ രാത്രിയാണ് പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരും സംഘവും താഴത്തു വീട് സന്ദര്‍ശിച്ചത്. ഹസന്‍ റാവുത്തരുമായി ഉണ്ടായിരുന്ന ഊഷ്മള ബന്ധം സംഘം ഹസന്‍ റാവുത്തരുടെ മകന്‍ ടി.എച്ച്.ആസാദു മായി പങ്കുവച്ചു. ഹസന്‍ റാവുത്തരുടെ മരണശേഷം എല്ലാ മണ്ഡല കാലത്തും താഴത്തു വീട്ടുകാര്‍ അമ്പലപ്പുഴ ക്ഷേത്രത്തില്‍ അന്നദാനം നടത്താറുണ്ട്.