കാളകെട്ടി: നിയന്ത്രണംവിട്ട ഇരുചക്രവാഹനം റോഡരികിലെ പോസ്റ്റിലിടിച്ച് ഈരാറ്റു പേട്ട തെക്കേക്കര ഈറ്റില്ലക്കയം വീട്ടില്‍ ഇ.എ. ഷെരീഫ് (60) ആണ് മരിച്ചത്. കബറടക്കം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നിന് ഈരാറ്റുപേട്ട നൈനാര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. ക്യാമറമാന്‍ അഫ്‌സല്‍ സ്‌പെക്ട്രത്തിന്റെ പിതാവാണ്.
ഭാര്യ സൈനബ വാഴൂര്‍ വാഴയില്‍ കുടുംബാംഗം. മക്കള്‍: ഫൈസല്‍ (ദുബായ്), അഫ്സല്‍ (ക്യാമറമാന്‍) , അന്‍സല്‍ (ദുബായ്), റസല്‍. മരുമക്കള്‍: അനീസ, ഷിഫാന, ഷാദിയ.