എരുമേലി : ഒട്ടേറെ തവണ കഞ്ചാവുമായി പോലിസും എക്‌സൈസും പിടികൂടി കേസെ ടുത്തിട്ടുളള കുപ്രസിദ്ധ കുറ്റവാളി പരുന്ത് രാജേഷിനെ സംശയം തോന്നി ഇന്നലെ മുണ്ടക്കയത്തെ എക്‌സൈസ് സംഘം അടിമുടി പരതിയിട്ടും ഒന്നും കിട്ടിയില്ല. രക്ഷപെട്ട ഭാവത്തില്‍ നിന്ന രാജേഷ് മൂത്രമൊഴിക്കാനായി നടന്നപ്പോള്‍ ചെരുപ്പുകള്‍ക്ക് കനം ഉളളതുപോലെ എക്‌സൈസിലെ ഒരാള്‍ക്ക് സംശയം. 
ചെരുപ്പഴിക്കാന്‍ രാജേഷ് കൂട്ടാക്കാഞ്ഞതോടെ സംശയം വര്‍ധിച്ചു. ബലം പ്രയോഗിച്ച് ചെരുപ്പുകള്‍ ഊരിയെടുത്തപ്പോള്‍ രണ്ട് പാദരക്ഷകളുടെയും അടിയില്‍ തുന്നിപ്പിടിപ്പി ച്ചിരിക്കുന്ന രണ്ട് പ്ലാസ്റ്റിക് കവറുകളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയാ യിരുന്നു. 150 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

പിടിക്കപ്പെടുമ്പോഴൊക്കെ അതിവിദഗ്ധമായി തെളിവും തൊണ്ടിമുതലും നശിപ്പിക്കുക യും ഓടിയും പുഴ നീന്തിക്കടന്നുമൊക്കെ രക്ഷപെടുന്ന കുറ്റവാളിയായാണ് പരുന്ത് രാജേഷ് എന്ന മുണ്ടക്കയം കൊല്ലംപറമ്പില്‍ രാജേഷ് (40) നെ പോലിസും എക്‌സൈസും വിശേഷിപ്പിക്കുന്നത്. ഈ വൈദഗ്ധ്യമാണ് രാജേഷിന് പരുന്ത് എന്ന വിളിപ്പേര് ചാര്‍ത്തുന്നതിലേക്കെത്തിയത്. 
എവിടെയെങ്കിലും പരുന്തിനെ കണ്ടാല്‍ വിടാതെ നിയമപാലകര്‍ പിന്തുടരുന്നതിന്റ്റെ രഹസ്യം തൊണ്ടിമുതല്‍ കിട്ടാന്‍ വേണ്ടിയാണെന്നുളളത് ഇപ്പോള്‍ പരസ്യമായ രഹസ്യ മാണ്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ഡി സതീഷ്, പ്രിവന്റ്റീവ് ഓഫിസര്‍മാരായ രാജീവ്, നെജീബ്, സിവില്‍ ഓഫിസര്‍മാരായ ഷിനോ, സുരേന്ദ്രന്‍, നിമേഷ്, രാജേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പരുന്തിനെ പിടികൂടിയത്.