പൊൻകുന്നം: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊൻകുന്നം അട്ടിക്കലിന് സമീപം നിയന്ത്രണം വിട്ട മിനി വാൻ പോസ്റ്റിലും, മതിലിലും ഇടിച്ചു. പൊൻകുന്നം  SNDP മന്ദിരത്തിന് സമീപത്താണ്   അപകടം നടന്നത്.
ശനിയാഴ്ച പുലർച്ചയോടെയായിരുന്നു അപകടം.നിയന്ത്രണം വിട്ട് വാഹനം  ഇലക്ട്രി ക്ക് പോസ്റ്റിൽ ഇടിച്ച ശേഷം സമീപത്തെ വീടിൻ്റെ മതിലിൽ ഇടിച്ച് നിൽക്കുകയായിരു ന്നു.കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി ഒടിഞ്ഞ പോസ്റ്റിന് പകരം പുതിയ പോ സ്റ്റ് സ്ഥാപിക്കുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കില്ല.കഴിഞ്ഞ ഒരാഴ്ച യ്ക്കിടെ 5 കിലോമീറ്ററിനുള്ളിൽ  സംസ്ഥാന പാതയിൽ 3 പോസ്റ്റാണ് വാഹനം  ഇടിച്ച് തകർത്തത്.