പെരുവന്താനം:കൊട്ടാരക്കര ദിണ്ടിഗല്‍ ദേശീയ പാതയിലെ അമലഗിരിക്ക് സമീപം 40 മൈലില്‍ കാര്‍ നൂറടി താഴ്ച്ചയിലേക്ക് മറിഞ്ഞ് യുവാവിനും യുവതിയ്ക്കു പരിക്ക്. ഇരാറ്റുപേട്ട ഐ സി ഐ സി ഐ ബാങ്കിലെ ജീവനക്കാരായ പാല മേവിട മടയാന്‍ങ്കല്‍ താഴേ ജോണി മോസ്സ് (28), പാല പുത്തന്‍പുരയ്ക്കല്‍ ചീഞ്ചു സുനീഷ് (28) എന്നിവര്‍ ക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് അപകടം.

ഏലപ്പാറയില്‍ ഒരു കസ്റ്റമറെ കാണാന്‍ പോയതായിരുന്നു ഇവര്‍. അപകടത്തിപ്പെട്ട ഇവരുടെ മാലയും മോതിരവും നഷ്ടപ്പെട്ടു.പരുക്കേറ്റ ഇവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും ഇവിടെ നിന്നും കോട്ടയം മെഡിക്കല്‍ കേളേജിലേക്കും മാറ്റി.കുട്ടിക്കാനം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ എതിര്‍ദിശയില്‍ നിന്നും അമിത വേഗതയിലെത്തിയ ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തിലിടിക്കാതിരിക്കുവാന്‍ വെട്ടിച്ച് മാറ്റിയപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.ദേശീയ പാതയില്‍ നിന്നും അഗാധമായ കൊക്കയിലേക്കാണ് കാര്‍ മറിഞ്ഞത്.റോഡില്‍ നിന്നും നോക്കിയാല്‍ കാര്‍ കാണാന്‍ കഴിയുകയില്ല. വളരെ ബുദ്ധിമുട്ടിയാണ് ഇവരെ റോഡിലെത്തിച്ചത്.