വാഹനാപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ യുവാവ് തുടർ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ വിഷമിക്കുന്നു .കാഞ്ഞിരപ്പള്ളി കുളപ്പുറം നന്തിയാട്ട് അശ്വി ന്‍ ലാല്‍ ആണ് ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നത്.
കൂവപ്പള്ളി പെട്രോള്‍ പമ്പിലെ ജീവനക്കാരനായിരുന്നു അശ്വിന്‍.ജനുവരി നാലിനാണ് അശ്വിൻ്റെ ജീവിതം മാറ്റിമറിച്ച ആ അപകടമുണ്ടാകുന്നത്.eജാലിക്കായി പെട്രോൾ പ മ്പിലേക്ക് പോകുന്ന വഴി അശ്വിന്‍ സഞ്ചരിച്ച ബൈക്ക് ജീപ്പുമായി കൂട്ടിയിടിക്കു കയാ യിരുന്നു.തുടർന്ന് വലത് കാലിന് ഗുരുതര പരിക്കേറ്റ അശ്വിനെ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയിൽ  പ്രവേശിപ്പിച്ചു. കാല്‍ മുറിച്ചു കളയണമെന്ന് ഡോക്ടര്‍മാര്‍ അറി യിച്ചതോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സമാറ്റുകയായിരുന്നു. ഇ വിടെ  നാല് ഓപ്പറേഷനുകള്‍ നടത്തി.ഇനിയും ഒരു ഓപ്പറേഷൻ കൂടി നടത്തേണ്ടതുണ്ട്.
എട്ട് ലക്ഷത്തോളം രൂപ ഇപ്പോൾ തന്നെ ചികിത്സയ്ക്കായി ചെലവായി. ഈ ഇനത്തിൽ
ആശുപത്രിയിൽ  ലക്ഷക്കണക്കിന് രൂപ നൽകാനുണ്ട്. മൂന്ന് ലക്ഷം രൂപ കൂടി ഉടൻ ക ണ്ടെത്തിയാലേ അടുത്ത ഓപ്പറേഷൻ നടത്താനാകൂ.
രണ്ട് സെന്റ് സ്ഥലത്ത് പണി പൂർത്തിയാകാത്ത ഒരു വീട് മാത്രമാണ് അശ്വിൻ്റെ കുടും ബത്തിനുള്ളത്. പിതാവ് റെജി തടിമില്ലില്‍ ജോലി ചെയ്ത കിട്ടുന്ന വരുമാനമാണ് ഏക ആശ്രയം. മാതാവ് പത്മിനി തൊഴിലുറപ്പ് ജോലിക്ക് പോകുന്നുണ്ടായിരുന്നെങ്കിലും അ ശ്വിനെ തനിച്ചാക്കി പോകാന്‍ കഴിയാത്തതിനാല്‍ ഇപ്പോൾ ആ വരുമാനമാര്‍ഗവും നി ലച്ചു. അയല്‍വാസികളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ഇതുവ രെയുള്ള ചികിത്സ നടന്നത്.  ഇനിയുള്ള ചികിത്സയ്ക്ക് എന്ത് ചെയ്യണമെന്നറിയാതെ നി സഹായാവസ്ഥയിലാണ് ഈ കുടുംബം. സുമനസുകള്‍ കനിയുമെന്ന പ്രതീക്ഷയിലാണ് ഇ വരിപ്പോൾ അശ്വിനെ സഹായിക്കാനാഗ്രഹിക്കുന്നവർ മാതാവ് പത്മിനിയുടെ പേരിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിൻ്റെ കാഞ്ഞിരപ്പള്ളി ശാഖയിലുള്ള 126101000006149 എന്ന അക്കൗണ്ടിൽ പണം നിക്ഷേപിക്കാവുന്നതാണ്.
PADMINI REJI
Indian Overseas Bank
Kanjirappally Branch
A/C Number:126101000006149
IFSSC lOBA0001261