കാഞ്ഞിരപ്പള്ളിയില്‍ മഞ്ഞപിത്തം പടരുമ്പോഴും മാലിന്യ വാഹിനികളായി മാറിയ കൈതോടുകള്‍ ശുചീകരിക്കുവാന്‍ നടപടിയില്ല.മലിനജലമൊഴുക്കുന്നതടക്കം തടയു വാനും അധികൃതര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

കാഞ്ഞിരപ്പള്ളി മേഖലയില്‍ പത്തോളം പേര്‍ക്ക് മഞ്ഞപിത്തം ബാധിച്ചതായാണ് ആ രാഗ്യ വകുപ്പിന്റെ തന്നെ കണക്ക്.രോഗബാധ സംശയിക്കുന്ന നിരവധി പേര്‍ ചികി ത്സയിലുണ്ടന്നും ഇവര്‍ തന്നെ സമ്മതിക്കുന്നു. സ്വകാര്യ ആശുപത്രികളിലും മറ്റും ചി കിത്സ തേടുന്ന കണക്കുകളില്‍ പെടാത്ത രോഗികള്‍ വേറെയും.രോഗം ടൗണിലൊന്നാകെ പടര്‍ന്നു പിടിക്കുന്ന സ്ഥിതിയാണ് നിലവില്‍.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാ ണന്നാണ് ആരോഗ്യ വകുപ്പിന്റെ വാദം .എന്നാല്‍ ഈ കാഴ്ചകള്‍ കാണുക. ടൗണിന്റെ മധ്യത്തിലൂടെ ഒഴുകുന്ന കൈ തോടാണിത്.

മാലിന്യവാഹിനിയായ മാറിയ തോട്ടില്‍ മലിനജലം കെട്ടിക്കിടക്കുന്നു. വ്യാപാര സ്ഥാപ നങ്ങിലെ അടക്കം അവശിഷ്ടങ്ങള്‍ കിടന്നഴുകി ദുര്‍ഗന്ധം വമിക്കുന്നു. ഹോട്ടലുകളിലെ മലിനജലം ഒഴുക്കുന്നതും ഇങ്ങോട്ട് തന്നെ. മലിനമായ കൈത്തോടിന് സമീപം പ്രദേശവാ സികള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന നിരവധി കിണറുകളടക്കം സ്ഥിതി ചെയ്യു ന്നുണ്ട്.. ഇതിലൊരു കിണറ്റിലെ ജലം ഉപയോഗിച്ചതാണ് മഞ്ഞപിത്തം പടരാന്‍ കാരണ മെന്ന് ആരോഗ്യ വകുപ്പ് തന്നെ കണ്ടെത്തിയിരുന്നു.എന്നിട്ടും കൈതോട് വൃത്തിയാക്കു വാനോ ഇവിടെ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

മലിനമായ കൈത്തോട്ടില്‍ നിന്നുള്ള ജലമാണ് ചിറ്റാര്‍പ്പുഴയിലേക്ക് ഒഴുകിയെത്തുന്നത്. ഇത് ചിറ്റാറിനെയും മലിനമാക്കാന്‍ കാരണമാകുന്നു. ചിറ്റാര്‍പുഴയിലേയ്ക്ക് മാലിന്യ ങ്ങള്‍ നേരിട്ട് തള്ളുന്ന സ്ഥിതിയുണ്ട്.പല സ്ഥാപനങ്ങളുടെയും ശുചി മുറിമാലിന്യ മടക്കം ചിറ്റാര്‍ പുഴയിലേക്ക് ഒഴുക്കുന്നത് തടയുവാനും ഇതുവരെ നടപടിയുണ്ടായിട്ടില്ല. പകര്‍ ച്ചവ്യാധി പടരുമ്പോള്‍ ടൗണിലെ ജലമലിനികരണത്തിനെതിരെ കര്‍ശന നടപടിയാണ് ജനം ആവശ്യപ്പെടുന്നത്.