തലചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി സേവാഭാരതി പാലപ്രയില്‍ നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശവും താക്കോല്‍ ദാനവും നടന്നു. അകാലത്തില്‍ പൊലിഞ്ഞ മുണ്ടക്കല്‍ എം.എസ്. അഭിലാഷിന്റെ കുടുംബത്തിനാണ് സേവാഭാരതിയുടെ കൈ ത്താങ്ങൊരുങ്ങിയത്.

സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഇ.പി കൃഷ്ണന്‍ നമ്പൂതിരി താക്കോ ല്‍ ദാനം നിര്‍വഹിച്ചു. ആര്‍െസ്എസ് വിഭാഗ് സംഘചാലക് പി.പി. ഗോപി സേവാസ ന്ദേശം നല്കി.  സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് ഡി.പ്രസാദ്, വിഭാഗ് സേവാ പ്ര മുഖ് ആര്‍. രാജേഷ്, വിഭാഗ് പ്രചാരക് കെ.വി.രാജീവ്, വിഭാഗ് സഹകാര്യവാഹ് ജി. സജീവ്, സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി എം.മധു, സെക്രട്ടറി ദിനേഷ് , ജില്ലാ കാര്യവാഹ് വി.ആര്‍. രതീഷ്, ജില്ലാ സേവാ പ്രമുഖ് കെ.ജി.രാജേഷ്, കെ.സി.വിഷ്ണു, പി.ജി. അനീഷ്, കെ.വി.വിജേഷ്, കെ.വി. വരുണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടു ത്തു.