കാഞ്ഞിരപ്പള്ളി ചേപ്പുംപാറയില്‍ വീട്ടുമുറ്റത്തിരുന്ന രണ്ട് യുവാക്കള്‍ക്ക് ഇടിമിന്നലേറ്റു. ചേപ്പുംപാറ സ്വദേശികളായ പുരയിടത്തില്‍ അരുണ്‍ (30), കൈതമറ്റത്തില്‍ അഖില്‍ (28) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം.കാഞ്ഞിരപ്പള്ളി ജനറ ലാശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം ഇവരെ കോട്ടയം മെഡി ക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അഖിലിന്റെ വല്യച്ഛന്‍ ചേപ്പുംപാറ കോളനിയിലെ കൈതമറ്റത്തില്‍ ദേവ സ്യാചാണ്ടിയുടെ ശവസംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടുമുറ്റ ത്ത് സംസാരിച്ചിരിക്കുകയായിരുന്നു ഇരുവരും.അഖിലിന്റ അയല്‍വാ സിയാണ് അരുണ്‍.