കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 20- ാം വാർഡിൽ അഞ്ച്നാട്ടുപടി -പുത്തൻറോഡ് കോളനി റോഡിന്റെ നവീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് അജിത രതീഷ് നിർവഹിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അം ഗം ജോളി മടുക്കക്കുഴി അധ്യക്ഷനായിരുന്നു.

ജില്ലാ പഞ്ചായത്ത് മെമ്പർ ജെസി ഷാജൻ. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷക്കീ ല നസീർ, സാജൻ കുന്നത്ത് വാർഡ് മെമ്പർ വി പി രാജൻ, പഞ്ചായത്ത് മെമ്പർ നിസാ സലീം, ജോഷി അഞ്ച്നാട്, അജി കെ സി, പി കെ ഗോപി എന്നിവർ സംസാരിച്ചു .

ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ടിൽ നിന്ന് ജോളി മടുക്കക്കുഴി അനുവദിച്ച 5,00, 000 രൂപ വിനിയോഗിച്ചാണ് റോഡ് നവീകരണ പ്രവർത്തനങൾ നടത്തുന്നത്.