കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ൽ പൊ​ൻ​കു​ന്ന​ത്തി​ന് സ​മീ​പം ക​ടു​ക്കാ​മ​ല വ​ള​വി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കെ​എ​സ്ആ​ർ​ടി​സി ബ​സും സ്വ​കാ​ര്യ ബ​സും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ പു​ഞ്ച​വ​യ​ൽ സ്വ​ദേ​ശി പ്ര​മോ​ദ് (45), വാ​ഴൂ​ർ സ്വ​ദേ​ശി​ക​ളാ​യ വി​ജ​യ​കു​മാ​ർ, സു​ജാ​ത, എ​ലി​സ​ബ​ത്ത്, കു​മ​ളി സ്വ​ദേ​ശി​നി ബീ​ന, ബി​ജോ ജോ​യി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
രാ​വി​ലെ 9.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കു​മ​ളി​യി​ൽ നി​ന്നും കോ​ട്ട​യ​ത്തേ​ക്ക് പോ​യ കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​റും ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നും മു​ണ്ട​ക്ക​യ​ത്തേ​ക്ക് പോ​യ ഐ​ശ്വ​ര്യ ബ​സു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ദേ​ശീ​യ​പാ​ത​യി​ൽ അ​ല്പ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പൊ​ൻ​കു​ന്നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു