തിടനാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഇലക്ഷൻ പ്രചാര ണം  അവസാന റൗണ്ടിലേക്ക് കടക്കുമ്പോൾ മുന്നണികളെ ആശങ്കയിലാഴ്ത്തികൊണ്ട് സ്വതന്ത്ര സ്ഥാനാർത്ഥി ഷാജി വി.റ്റി വെട്ടിക്കൽ ഒരു പടി മുന്നിൽ എത്തിയിരിക്കുകയാ ണ്.ഇലക്ഷൻ പ്രഖ്യാപിച്ചതു മുതൽ ചിട്ടയായ പ്രവർത്തനത്തിലൂടെ രണ്ട് റൗണ്ട് ഭവന സന്ദർശനം പൂർത്തിയാക്കിയ ഷാജി വി.റ്റി മൊബൈൽഫോൺ അടയാളവുമായി  മൂ ന്നാം ഘട്ട പ്രചാരണ പരിപാടിയിലേക്ക് കടന്നിരിക്കുകയാണ്.
യുഡിഎഫ് സിറ്റിംഗ് സീറ്റായ ഈ വാർഡിൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ , ജനപക്ഷം സ്ഥാനാർത്ഥികൾ ശക്തമായ പ്രചാരണങ്ങളുമായി കളം പിടിക്കാനുള്ള ത യ്യാറെടുപ്പിലാണ്. 20 വർഷക്കാലമായി ഈ വാർഡ് കാരനായ ഒരു മെമ്പറെ അവതരി പ്പിക്കാൻ മുന്നണികൾക്ക് കഴിയാതെ പോയതും , തകർന്ന റോഡുകളും കുടിവെള്ള പ്ര ശ്നങ്ങളും , യുവജനതയുടെ സപ്പോർട്ടും ഷാജി V T വെട്ടിക്കലിന് ഒരു പടി മുന്നിൽ എ ത്തിക്കാൻ സഹായിച്ചിരിക്കുകയാണ്.കരുത്തരായ നേതാക്കളെ കളത്തിലിറക്കി കളം പിടിക്കാൻ  മുന്നണികൾ തയ്യാറെടുക്കുമ്പോൾ പോരാട്ടം കനക്കും എന്ന് ഉറപ്പായി.