കുടിവെള്ള ക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ട് തമ്പലക്കാട് ആക്കാട്ട് കോളനി നിവാ സികൾ.കാലിക്കുടവും കയ്യിലേന്തിയാണ് പ്രദേശവാസികൾ പഞ്ചായത്തോഫീസിലേയ്ക്ക് പ്രതിക്ഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഇരുപ ത്തിരണ്ടാം വാർഡിൽപ്പെട്ട ആക്കാട്ട് കോളനി നിവാസികൾ കുടിവെള്ളത്തിനായി മുട്ടാ ത്ത വാതിലുകളില്ല.പന്ത്രണ്ട് പട്ടികജാതി കുടുംബങ്ങളടക്കം ഇവിടെ താമസിക്കുന്ന നാല് പത്തിനാലോളം കുടുംബങ്ങൾക്ക് ഇപ്പോഴും കുടിവെള്ളം ശേഖരിക്കണമെങ്കിൽ കിലോ മീറ്ററുകൾ താണ്ടേണ്ട ഗതികേടിലാണ്. പലരും ടാങ്കർ ലോറികളെയാണ് വെള്ളത്തിനായി ആശ്രയിക്കുന്നത്.

വിധവകളും രോഗികളും അടക്കമുള്ളവർക്കാണ് ഈ ദുർഗതി. ത്രിതല പഞ്ചായത്ത് ഫ ണ്ടുപയോഗിച്ച് പണികഴിപ്പിക്കുന്ന ആക്കാട്ട് കുടിവെള്ള പദ്ധതി പൂർത്തിയായിൽ ഇ വിടുത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും.എന്നാൽ ഒരു വർഷമായി ഇതിനു ള്ള നടപടികൾ ഒന്നു മുണ്ടാകുന്നില്ലന്നാണ് കോളനി നിവാസികൾ പറയുന്നത്. വൈദ്യുതി കണക്ഷൻ ലഭ്യമാക്കി മോട്ടോറും പമ്പ് സെറ്റും സ്ഥാപിച്ചാൽ വെള്ളത്തിന്റെ വിതരണം ആരംഭിക്കാനാകും എന്നിരിക്കെ സ്ഥലം വാർഡ് മെമ്പറടക്കം ഇക്കാര്യത്തിൽ അലസത കാട്ടുകയാണന്നും പ്രദേശവാസികൾ ആരോപിക്കുന്നു.

കുടിവെള്ളം നിക്ഷേധിക്കുന്ന ജനപ്രതിനിധികളുടെ ഈ നിലപാടിൽ പ്രതിക്ഷേധിച്ചായി രുന്നു കാലിക്കുടങ്ങളും കയ്യിലേന്തിയുള്ള ആക്കാട്ട് കോളനി നിവാസികളുടെ പഞ്ചായ ത്തോഫീസ് മാർച്ച്.സ്ത്രീകളടക്കമുള്ള കോളനിവാസികളുടെ പ്രതിക്ഷേധ മാർച്ചിനെ തുട ർന്ന് കാഞ്ഞിരപ്പള്ളി പഞ്ചായത്തോഫീസിന് മുൻപിൽ നടന്ന ധർണ്ണ സമരസമിതി കൺവീ നർ അലക്സാണ്ടർ കുര്യൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ഭാരവാഹികളായ വിശ്വ നാഥൻ , കുഞ്ഞൻ വെട്ടുവേലി ചാക്കോ മേത്തയിൽ എന്നിവർ നേതൃത്വം നൽകി.