പടനിലത്ത് വിപുലമായ സൗജന്യ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് ഓഗസ്റ്റ് 2-ന്

Estimated read time 1 min read
Share :
​വിട്ടുമാറാത്ത ജലദോഷം, പനി, ചുമ, ശ്വാസംമുട്ടൽ, മൈഗ്രേൻ, അലർജി രോഗങ്ങൾ എന്നിവയ്ക്ക് പുറമെ ഗ്യാസ്, നെഞ്ചെരിച്ചിൽ, പൈൽസ്, വെരിക്കോസ് വെയിൻ തുടങ്ങിയ അസുഖങ്ങൾക്കും ക്യാമ്പിൽ ചികിത്സ ലഭ്യമാണ്. കൂടാതെ സ്ത്രീകളുടെ ആർത്തവ പ്രശ്നങ്ങൾ, ഗർഭാശയ-അണ്ഡാശയ മുഴകൾ, മൂത്രത്തിലെ കല്ല്, വാതസംബന്ധമായ രോഗങ്ങ ൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്കും വിദഗ്ധ പരിശോധന. ഈ വരുന്ന 2026 ഓഗസ്റ്റ് 2 ഞായറാഴ്ച രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 12:00 വരെ പടനിലം സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിലാണ് ക്യാമ്പ് സജ്ജീകരിച്ചിട്ടുള്ളത്.
ജീവിതശൈലീ രോഗങ്ങൾക്കും വിട്ടുമാറാത്ത മറ്റ് അസുഖങ്ങൾക്കും ആശ്വാസമായി പടനിലത്ത് ഹോമിയോപ്പതി മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് ഒരുങ്ങുന്നു. പടനിലം സെ ന്റ് സെബാസ്റ്റ്യൻസ് എസ്.എം.വൈ.എം (SMYM) യൂണിറ്റും ചിറക്കടവ് കാർമൽ ഹോമിയോ ക്ലിനിക്കും സംയുക്തമായാണ് ഈ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.  പ്രമേഹം, പ്രഷർ, കൊളസ്ട്രോൾ തുടങ്ങിയ ജീവിത ശൈലി രോഗങ്ങളുടെ ആരംഭ ഘട്ടത്തിലുള്ള ചികിത്സയും ക്യാമ്പിൽ ലഭ്യമാണ്. ​പ്രശസ്ത ഹോമിയോപ്പതി ഡോക്ടർമാരായ ഡോ. സി. ജോസിനി തോമസ് (BSc, BHMS, DCP), ഡോ. ഫ്രാഞ്ചന G.M. (BHMS) എന്നിവർ രോഗികളെ പരിശോധിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9745138154, 6238608427 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours