വായനയുടെ പുതിയ സംസ്‌കാരവുമായി ചിറക്കടവ് പബ്ലിക് ലൈബ്രറി

Estimated read time 0 min read
Share :

പൊൻകുന്നം : വായനയുടെ കർമ്മപഥത്തിൽ പുതിയ സംസ്‌കാരത്തിന് തുടക്കം കുറിച്ച് ചിറക്കടവ് പബ്ലിക് ലൈബ്രറി. എന്റെ പുസ്തകം എന്റെ ലൈബ്രറിക്ക് എന്ന സന്ദേശം ഉ യർത്തി പൊതുജനങ്ങളിൽ നിന്നും ലൈബ്രറിയുടെ ഗ്രന്ഥശേഖരം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പുസ്തക സമാഹരണത്തിന് ജനപിന്തുണ. ചിറക്കടവ് കത്തലാങ്കൽ പടി തണ്ണിപ്പാറയിൽ ടി.ജി.ശ്രീധരൻപിള്ളയുടെ ഗ്രന്ഥശേഖരം വായനശാലക്കുവേണ്ടി സ്വീകരിച്ച് എം.എൽ.എ.പ്രൊഫ.റോണി കെ. ബേബി ഉദ്ഘാടനം നിർവഹിച്ചു.

വർഷങ്ങളായി നടത്തുന്ന ആക്രി കടയിൽ പാഴ് വസ്തുക്കളോടൊപ്പം ലഭിക്കുന്ന പുസ്തകങ്ങൾ സൂക്ഷിച്ചുവച്ച് ഗ്രന്ഥശാലയ്ക്ക് കൈമാറിയത് സംസ്ഥാനത്ത് ഇത്തരത്തിലുള്ള പ്രവർ ത്തനങ്ങൾ ആദ്യമായിട്ടാണെന്ന് എം.എൽ.എ.അഭിപ്രായപ്പെട്ടു. പുസ്തകങ്ങൾ വരും തലമുറയ്ക്ക് ഉപകരിക്കണമെന്ന് ശ്രീധരൻപിള്ളയുടെ ആഗ്രഹമാണ് ഇവിടെ സഫലമാകുന്നത്. ലൈബ്രറി സെക്രട്ടറി രാജേഷ് പൊൻകുന്നം അധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്തംഗം അഭിലാഷ് ചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി വികസന സമിതി അംഗം റ്റി.കെ.ബാബുരാജ്, ലൈബ്രറി ലഹരി വിരുദ്ധ കോർഡിനേറ്റർ ജോർജ് തോമസ് പൊൻകുന്നം, കെ.കെ.ലാൽ, പൊന്നമ്മ, പ്രവീണ സന്തോഷ്, ജ്യോതി തുടങ്ങിയവർ പ്രസം ഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours