പാറത്തോട്: കര്‍ഷകര്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും മികച്ച കൃഷിരീതികള്‍ സ്വായത്തമാക്കാനും പരസ്പരം അറിവുകളും അനുഭവങ്ങളും പങ്കുവെക്കാനു മു ള്ള ശക്തമായ വേദിയായി ഇന്‍ഫാം മാറിയെന്ന് കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല സഹ രക്ഷാധികാരി ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍. ഇന്‍ഫാം ഹൈറേഞ്ച് മേഖല അസംബ്ലി പാറത്തോട് മലനാട് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകന് തന്റെ സ്വത്വബോധം വീണ്ടെടുക്കാനും ആത്മാഭിമാനത്തോടെ സമൂഹത്തില്‍ നിലകൊള്ളാനും ഇന്‍ഫാമിന്റെ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. കര്‍ഷകരുടെ ബോധവത്കരണത്തിനും ശാക്തീകരണത്തിനും സംഘടന പ്രത്യേക പ്രാധാന്യം നല്‍കുന്നു. മാനസികമായ കരുത്തും കാര്‍ഷിക മേഖലയിലെ അറിവും വര്‍ധിക്കുന്നതിലൂടെ സാമ്പത്തിക മുന്നേറ്റവും സാധ്യമാകുമെന്നും ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു.
വികേന്ദ്രീകൃത വികസന പദ്ധതികളിലൂടെ കര്‍ഷക കുടുംബങ്ങളുടെ ഉന്നതി ലക്ഷ്യംവച്ച് ഇന്‍ഫാമിന്റെ ഓരോ തലങ്ങളിലുമുള്ള നേതാക്കള്‍ പ്രവര്‍ത്തിക്കണമെന്ന് യോഗത്തി ല്‍ അധ്യക്ഷത വഹിച്ച ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. കൃഷിയുടെ അടിസ്ഥാന ഘടകങ്ങളായ മണ്ണ്, ജലം, വിത്ത് എന്നിവയുടെ സംരക്ഷണ, പരിപോഷണ പദ്ധതികള്‍ വിവിധ തലങ്ങളിലൂടെ പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. റോബിന്‍ പട്രകാലായില്‍, ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, കാര്‍ഷിക ജില്ല സെക്രട്ടറി തോമസുകുട്ടി വാരണ ത്ത്, മഹിളാസമാജ് ജില്ലാ പ്രസിഡന്റ് ജയമ്മ ജേക്കബ് വളയത്തില്‍, ഹൈറേഞ്ച് മേഖല പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ് മുക്കുങ്കല്‍, മേഖല സെക്രട്ടറി ജോസ് വടക്കേടത്ത്, ഹൈറേഞ്ച് മേഖല മഹിള സമാജ് പ്രസിഡന്റ് റോഷ്‌ന ഷിന്റോ കണ്ടപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. അസംബ്ലിയില്‍ ഉപ്പുതറ, കട്ടപ്പന, മുണ്ടിയെരുമ, അണക്കര, കുമളി കാര്‍ഷി ക താലൂക്കുകളിലെ ഇന്‍ഫാമിന്റെയും മഹിളാസമാജിന്റെയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും വരും വര്‍ഷം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളും വിശദീകരിച്ചു.

+ There are no comments
Add yours