ജനറൽ ആശുപത്രിയിൽ സ്വകാര്യ ലാബിലേ ലെറ്റർ പാഡിൽ കുറിപ്പടി നൽകി ഡോക്ടർ

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിയ രോഗിക്ക് സ്വകാര്യ ലാബിലേ ലെറ്റർ പാഡിൽ കുറിപ്പടി നൽകി ഡോക്ടർ. ജനറൽ ആശുപത്രിയിൽ എൻ. ആർ.എച്ച്.എം ഡ്യൂട്ടിയിലുള്ള ഡോ. അബൂബക്കറാണ് സ്വകാര്യ ലാബിൻ്റെ കുറിപ്പടിയിൽ പരിശോധന എഴുതി നൽകിയ ശേഷം അവിടെ തന്നെ പരിശോധന നടത്തണമെന്ന് പറഞ്ഞത്. കാ ഞ്ഞിരപ്പള്ളി സ്വദേശി സന്തോഷിനാണ് പരിശോധന കുറിപ്പ് നൽകിയത്. ആശുപത്രിയുടെ കുറിപ്പിലാണ് സാധാരണ ഡോക്ടർമാർ കുറിപ്പ് എഴുതുന്നത്. ലാബിൻ്റെ കുറിപ്പിൽ പരിശോധന കുറിപ്പ് എഴുതിയത് ഗുരുതരമായ ചട്ടലംഘനവും മെഡിക്കൽ എത്തിക്സിന് വിരുദ്ധവുമാണന്ന് ഡോക്ടർമാർ പറയുന്നു. വൻതുക കമ്മീഷൻ പറ്റുവാനുള്ള ഡോക്ടറു ടെ തന്ത്രമാണിതെന്നും രോഗികളും നാട്ടുകാരും പറയുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours