മുണ്ടക്കയം ചോറ്റിയിൽ റമ്പൂട്ടാൻ മരത്തിൽ വലയിടുന്നതിനിടെ കാൽ വഴുതിവീണ് യുവാവിന് ദാരുണാന്ത്യം. കച്ചവടത്തിനായി കരാറെടുത്ത തോട്ടത്തിലെ റമ്പൂട്ടാൻ മര ത്തിൽ വലയിടുന്നതിനിടെ കാൽ വഴുതിവീണ് യുവാവ് മരണപ്പെട്ടു. മുക്കട മുണ്ടൂലിൽ സ്വദേശി സുരേഷ് ലാൽ ആണ് അപകടത്തിൽ മരിച്ചത്. ശനിയാഴ്ച രാവിലെ പത്തര യോടെ ചോറ്റി നിർമലാരം ഭാഗത്തായിരുന്നു ദാരുണ സംഭവം ഉണ്ടായത്.

കച്ചവടത്തിനായി കരാറെടുത്ത റമ്പൂട്ടാൻ തോട്ടത്തിലെ മരത്തിൽ പക്ഷികളിൽ നിന്നും മറ്റും പഴങ്ങൾ സംരക്ഷിക്കുന്നതിനായി വല കെട്ടാൻ കയറിയതായിരുന്നു സുരേഷ് ലാൽ. മരത്തിന് മുകളിൽ ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവ ൻ രക്ഷിക്കാനായില്ല.

+ There are no comments
Add yours