മണിമലയിൽ നിയന്ത്രണം വിട്ട ആംബുലൻസ് വെയ്റ്റിംഗ് ഷെഡ്ഡിൽ ഇടിച്ച് കയറി ഒരാൾക്ക് പരിക്കേറ്റു. മണിമല മാർക്കറ്റ് ജംഗ്ഷനിൽ വൈകുന്നേരമാണ് അംബുലൻസ് നിയ ന്ത്രണം തെറ്റി വെയ്റ്റിംഗ് ഷെഡ്ഡിലേക്ക് ഇടിച്ച് കയറിയത്. എരുമേലിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെക്ക് പോയ ആംബുലൻസാണ് നിയന്ത്രണം വി ട്ട് എതിർവശത്തുള്ള വെയ്റ്റിംഗ് ഷെഡ്ഡിലേക്ക് ഇടിച്ചു കയറി അപകടത്തിൽ പെട്ടത്. അപകടത്തിൽ വെയ്റ്റിംഗ് ഷെഡിൽ വിശ്രമിക്കുകയായിരുന്ന മണിമല കറിക്കാട്ടൂർ സ്വ ദേശി വർഗീസിന് പരിക്കേറ്റു.

ഇയാളെ മണിമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസിൽ കോട്ടയം മെ ഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസിൻ്റെ ടയർ തേയ്മാനം വന്ന് നൂല് തെളിഞ്ഞ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സർക്കാർ ഉടമസ്ഥത യിൽ ഉള്ള 108 ആംബുലൻസാണ് അപകടത്തിൽ പെട്ടത്.

+ There are no comments
Add yours