ബൈക്ക് അപകടം: യുവാവ് മരിച്ചു.കൂടെയുണ്ടായിരുന്നയാൾക്ക് പരിക്ക്

Estimated read time 1 min read
Share :
​മുണ്ടക്കയം 34-ാം മൈലിൽ ഉണ്ടായ ബൈക്കപകടത്തിൽ യുവാവ്  മരിച്ചു. കണയങ്കവയൽ കപ്പലുവേങ്ങ ശാന്തയിൽ വിഷ്‌ണു (ആകാശ്) ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി 11. മണിക്കാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ബൈക്കിന് പുറകിലിരുന്ന കപ്പലുവെങ്ങ സ്വദേശിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഉടൻ തന്നെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​34-ാം മൈലിലെ വളവിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക്  അപകടത്തിൽ പ്പെട്ടത്. അപടക കാരണത്തെ സംബന്ധിച്ച് പെരുവന്താനം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Share :

You May Also Like

More From Author

+ There are no comments

Add yours