കാഞ്ഞിരപ്പള്ളി; ഷോപ്സ് & കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ സിഐടിയൂ കാഞ്ഞിരപ്പള്ളി ഏരിയാ കൺവൻഷൻ ഷോപ്സ് യൂണിയൻ ജില്ലാ സെക്രട്ടറി പി.ഐ. ബോസ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മറ്റിയംഗം ജിതിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. സിഐടിയൂ ഏരിയാ സെക്രട്ടറി പിഎസ് സുരേന്ദ്രൻ, ഷോപ്സ് ജില്ലാ കമ്മറ്റി അംഗം പിഎസ് അൻ സാരി, ഏരിയാ സെക്രട്ടറി വി.എൻ. രാജേഷ്, കെഎസ് ഷാനവാസ്എന്നിവർ സംസാരിച്ചു

വ്യാപാര വാണിജ്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷിതത്തം ഉറപ്പാക്കണമെന്നും ക്ഷേമനിധി ആനുകൂല്യങ്ങൾ യഥാസമയം വിതരണം നടത്തുന്നുവെന്നും തൊഴിൽ വകുപ്പ് ഉറപ്പ് വരുത്തണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു. ഈ വിഷയം ഉന്നയിച്ച് ഷോപ്പ് തൊഴിലാളികൾ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിൽ ഏരി യായിലെ മുഴുവൻ തൊഴിലാളികളെയും പങ്കെടിപ്പിക്കുന്നതിനും കൺവൻഷൻ തീരുമാനിച്ചു

+ There are no comments
Add yours