എലിക്കുളം പഞ്ചായത്തിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഫുൾ A+ഉം , ഡിഗ്രി പരീക്ഷയിൽ റാങ്കും നേടിയവർക്ക് യൂത്ത് കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഉമ്മൻചാണ്ടി എക്സലൻസ് അവാർഡ് സമ്മാനിച്ചു.

പാലാ എംഎൽഎ മാണി സി കാപ്പൻ യോഗം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബി അവാർഡ് വിതരോണോൽഘാടനവും മുഖ്യ പ്രഭാഷണവും നട ത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ്പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ ജിബിൻ ശൗര്യകുഴി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാത്യൂസ് പെരുമ നങ്ങാടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാ സജി, പഞ്ചായത്ത് അംഗങ്ങളായ ജോഷി കെ.ആൻറണി, യൂത്ത് കോൺഗ്രസ് നേതാക്കളായ അഭിജിത്ത് ആർ പനമറ്റം, റിച്ചു കൊ പ്രാക്കുളം, മാത്യൂ നെല്ലിമലയിൽ, അമൽ ജോർജ്, ആൽബി, അനന്തു, നെവിൻ,സൽമാൻ, സിജോ, വി.ഐ അബ്ദുൽ കരീം , മറിയാമ്മ ജോസഫ്, ജിഷ്ണു പറപ്പള്ളി, കോൺഗ്രസ് നേ താക്കളായ തോമസ് പാലക്കുഴ, ലൂസി ജോർജ്, മനീഷ് കൊച്ചാങ്കൽ, വിനോദ് കെസി, ബിജു ഇരൂരിക്കൽ, മെജോ കാനത്തിൽ, ബെന്നി വേഴമ്പശ്ശേരിയിൽ, മുസ്ലിം ലീഗ് ജില്ലാ ജോ യിന്റ് സെക്രട്ടറി അനസ് മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.

+ There are no comments
Add yours