കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ “മനുഷ്യ–വന്യജീവി സംഘർഷം: വെല്ലുവിളികളും ഉത്തരവാദിത്വങ്ങളും” എന്ന വിഷയത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി. പൊൻകുന്നം സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജി ആർ. സെമിനാർ നയിച്ചു. സ്കൂൾ ഹെഡ്മാ സ്റ്റർ രാജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സെലീനാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു.
മനുഷ്യ–വന്യജീവി സംഘർഷം എന്നത് വന്യമൃഗങ്ങളുടെ മാത്രം പ്രശ്നമല്ലെന്നും, മനുഷ്യരുടെ ജീവിതരീതിയിലും പരിസ്ഥിതിയോടുള്ള സമീപനത്തിലും വന്ന മാറ്റങ്ങളുടെ ഫ ലമാണെന്നും അജി ആർ. പറഞ്ഞു. വനമേഖലകളിലേക്കുള്ള മനുഷ്യ ഇടപെടലുകൾ, വനനശീകരണം, ഭക്ഷണസ്രോതസ്സുകളുടെയും ജലസ്രോതസ്സുകളുടെയും കുറവ് എന്നി വ വന്യമൃഗങ്ങളെ ജനവാസമേഖലകളിലേക്ക് എത്തിക്കുന്ന പ്രധാന കാരണങ്ങളാണെന്ന് അദ്ദേഹം വിശദീകരിച്ചു. കാട്ടാന, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളെ ക ണ്ടാൽ അവയുടെ സമീപത്തേക്ക് പോകാനോ ചിത്രമെടുക്കാനോ ശ്രമിക്കാതെ സുരക്ഷിതമായ അകലം പാലിക്കുകയും ബന്ധപ്പെട്ട വനപാലകരെ വിവരം അറിയിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ വിശ്വസിക്കാതെ ഔദ്യോഗിക മുന്നറിയിപ്പുകൾ മാത്രം പി ന്തുടരണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഉപദേശിച്ചു.
സെമിനാറിൽ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് വിദഗ്ധൻ മറുപടി നൽകുകയും വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സംവദിക്കുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണത്തോടുള്ള ഉത്തരവാദിത്വബോധം വളർത്തുന്നതിന് പരിപാടി സഹായകമായതായി അ ധ്യാപകരും വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടു.

+ There are no comments
Add yours