ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ (INTUC) എരുമേലി യൂണിറ്റ് രൂപീകരണ യോഗം കെപിസിസി ജനറൽ സെക്രട്ടറി പി. എ. സലിം ഉദ്ഘാടനം ചെയ്തു. എ രുമേലി വ്യാപാരഭവനിൽ നടന്ന യോഗത്തിൽ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ എം ജെയെ ആദരിച്ചു. അംഗൻവാടി ജീവനക്കാർ പൊതുസമൂഹത്തിന് ഏറ്റവും കൂടുതൽ സേവ നം ചെയ്യുന്നവരാണെന്നും, പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കാണ് അവർ വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ആവശ്യങ്ങൾ നിയമ സഭയിൽ ഉന്നയിച്ച് പരിഹാരം കാണാൻ ശ്രമിക്കുമെന്നും എംഎൽഎ ഉറപ്പുനൽകി.

തുടർന്ന് ജീവനക്കാർ തങ്ങളുടെ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന നിവേദനം എംഎൽഎയ്ക്ക് കൈമാറി. INTUC ജില്ലാ സെക്രട്ടറി ടി. വി. ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനസ് ഷുക്കൂർ, സംസ്ഥാന ജനറൽ സെക്രട്ടറി റീസ് പുത്തൻവീട്ടിൽ, സംസ്ഥാന ട്രഷറർ മേഴ്സി ജോൺ, സംസ്ഥാന വൈസ് പ്രസിഡന്റ് ജോമോൻ കുളങ്ങര, ജില്ലാ പ്രസിഡന്റ് അനിത രാജു, ജില്ലാ പഞ്ചായത്ത് അംഗം ആശ ജോയ്, ഡി.സി.സി സെക്രട്ടറി റോയ് കപ്പലുമാക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാമ്മ അബ്രഹാം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ, ഐ എൻ ടി യു സി പൂഞ്ഞാർ നിയോഗമണ്ഡലം പ്രസിഡന്റ് നാസർ പനച്ചി, പഞ്ചായത്ത് അംഗങ്ങളായ ബിനോയ് ഇലവുങ്കൾ, ഷെമീന ലത്തീ ഫ്, പുഷ്പ സുരേഷ്, സുരേഷ് കുമാർ, സണ്ണി കുറ്റിവേലി എന്നിവർ സംസാരിച്ചു. ബീന പി. ചെല്ലപ്പൻ നന്ദി രേഖപ്പെടുത്തി.
യോഗത്തിൽ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ടി. വി. ജോസഫിനെ രക്ഷാധികാരിയായും, ജയൻ ആർ. നായരെ പ്രസിഡന്റായും, മറിയാമ്മ ജോസഫിനെ വർക്കിം ഗ് പ്രസിഡന്റായും, അനസ് ഷുക്കൂറിനെ ജനറൽ സെക്രട്ടറിയായും, സജിമോൾ കെ. കെ.യെ ട്രഷററായും തെരഞ്ഞെടുത്തു. ബീന പി. ചെല്ലപ്പൻ, സെറീന മുഹമ്മദ്, ശശികല പി. കെ. എന്നിവർ വൈസ് പ്രസിഡന്റുമാരായും, ബിന്ദു പി. കെ., ത്രേസിയാമ്മ തോമസ് എന്നിവർ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

+ There are no comments
Add yours