അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് (ഓട്ടോണമസ്), ദേശീയ കേഡറ്റ് കോർപ്സ് (എൻ.സി.സി) യൂണിറ്റിന്റെ പ്രവർത്തനങ്ങൾ കേരള ജലവിഭവ-ഭവന നിർമ്മാണ വ കുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.കുട്ടികളിൽ അച്ചടക്കം, നേതൃപാടവം, ദേശസ്നേഹം, സാമൂഹിക പ്രതിബദ്ധത എന്നിവ വളർത്തിയെടുക്കുന്നതിൽ എൻസി സിയുടെ പങ്ക് അതുല്യമാണെന്ന് മോൻസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

അമൽ ജ്യോതി കോളേജ് ഗവേണിംഗ് ബോഡി ചെയർമാൻ റവ. ഡോ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, കോളേജ് പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, കോളേജ് ഡയറക്ടർ അ ഡ്മിനിസ്ട്രേറ്റർ റവ. ഡോ. റോയ് എബ്രഹാം പഴയപറമ്പിൽ,16 കേരള ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ ആർ. കെ. ശ്യാം സിംഗ്, 17 കേരള ബറ്റാലിയൻ കമാൻ ഡിംഗ് ഓഫീസർ ലഫ്റ്റനന്റ് കേണൽ സതീഷ് കുമാർ വി, അസോ.എൻ സി ഓഫീസർ അരുൺ തോമസ് ജോര്‍ജ് തുടങ്ങിയവർ പ്രസംഗിച്ചു.
അധ്യാപകർ, വിദ്യാർത്ഥികൾ, എൻ.സി.സി കേഡറ്റുമാർ, വിവിധ മേഖലകളിലെ പ്രമുഖർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ജൂൺ 24 മുതൽ ജൂലൈ 18 വരെ രണ്ട് ഘട്ടങ്ങളിലായി അമൽ ജ്യോതി കോളേജ് ആതിഥേയത്വം വഹിക്കുന്ന എൻ.സി.സി ക്യാമ്പിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അസോസിയേറ്റ് എൻ.സി.സി ഓഫീസർമാർ, പി.ഐ. സ്റ്റാഫ് അംഗങ്ങൾ എന്നിവർ ഉൾപ്പെടെ ആയിരത്തോളം എൻ.സി.സി കേഡറ്റുമാറും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.

+ There are no comments
Add yours