ചോറ്റി ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കാവടി ഘോഷയാത്രയിൽ ഭക്തജനങ്ങൾക്ക് സംഭാരവും ജ്യൂസും സൗജന്യ വിതര ണം നടത്തി ചോറ്റി ഡ്രീംസ് ക്ലബ്. ഏകദേശം 5000 ഓളം വരുന്ന ഭക്തജനങ്ങൾക്കാണ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ രണ്ടിടത്തായി സംഭാരവും ജ്യൂസും സൗജ ന്യമായി വിതരണം ചെയ്തത്.

പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ സംഭാര, ജ്യൂസ് വിതരണത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് അരുൺ ആലക്കപറമ്പിൽ, സെക്രട്ടറി കെ . കെ ചന്ദ്രൻ, ട്രഷറർ പി.എൻ സുമേഷ്, വൈസ് പ്രസിഡന്റ് കെ. ദിനേശ്, ജോയിന്റ് സെക്രട്ടറി റ്റോം സി. ജോൺ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വർഷങ്ങളായി കാവടി ഘോഷയാത്രയോട് അനുബന്ധിച്ച് ജ്യൂസും സംഭാരവും വിതരണം നടത്തി വരുന്നുണ്ട് ഡ്രീംസ് ക്ലബ്.

+ There are no comments
Add yours