കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ലയൺസ് ക്ലബ് ഹാളിൽ മുൻ ഡിസ്ട്രിക്ട് ഗവർണർ സി.പി ജയകുമാർ മുഖ്യാതിഥി ആയിരുന്നു. വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ നിർവഹിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ ഡോ. സി.പി ജയകുമാർ ആദരിച്ചു.. ജെറി ജേക്കബ് അധ്യക്ഷത വഹിച്ചു.

ഷാജിമോൻ ജോസ് , പ്രൊഫസർ ജെ,സി കാപ്പൻ, ജിയോ ജോയ്, ഡോ. ടി എം ഗോപിനാഥ പിള്ള, മെറീന റോണി, ബിനൂ സ്കറിയാ കന്നേൽ, ബിജു വലിയടത്ത്, ഹരി ദാസ് ബി, മാത്യൂസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി ഷാജിമോൻ ജോസ് – പ്രസിഡൻ്റ്, മാത്യൂസ് മാത്യു -സെക്രട്ടറി, രാജേഷ് ജി – ട്രഷറർ, രാജു തോമസ് – അഡ്മിനിസ്ട്രേറ്റർ, ജോഷി തോമസ്, ജെറി ജേക്കബ്ബ്, ഷാജി ഇടിമണ്ണിക്കൽ, സെയ്ദ് അഹമ്മദ്, സോജൻ ചെലമ്പിൽ, ഷിജു സലാം, പി. എസ് സുനിൽ, രാജു ജോസഫ്, തുടങ്ങിയവർ ഭാരവാഹികളായി സ്ഥാനമേറ്റു.

+ There are no comments
Add yours