report:ansar.e.nasar

കാഞ്ഞിരപ്പള്ളി:കോട്ടയം റവന്യൂ ജില്ല കലോത്സവ നടത്തിപ്പിനായുള്ള ഫണ്ടില്‍ നിന്നും അധ്യാപ ക സംഘടനകള്‍ കയ്യിട്ട് വാരുന്നു എന്ന ആരോപണം നിലനി ല്ക്കുന്നതിനിടെയാണ് പ്രോട്ടോകോള്‍ ലംഘനം സംബന്ധിച്ച പുതിയ വിവാദം കൂടി ഉയര്‍ന്നു വന്നിരി ക്കുന്നത്. കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാഥിതികളെ തീരുമാനി ച്ചതില്‍ പ്രോട്ടോകോള്‍ ലംഘനം ഉണ്ടായതായാണ് പുതിയ വിവാദം.  kalolsavam_issue-1
സ്ഥലം എം എല്‍ എ കൂടിയായ ഡോ എന്‍. ജയരാജാണ്  മൂന്നാം തിയതി നടക്കു ന്ന ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ടത്.എന്നാല്‍ സംഘാടകര്‍ അധ്യക്ഷനായി തീരുമാനിച്ചത് കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പിനെയാണ്. സംസ്‌കൃതോത്സവത്തിന്റെ ഉദ്ഘാടകനായാണ് ഡോ.എന്‍ ജയരാജിനെ പ്രോഗ്രാമില്‍  ഉള്‍പ്പെടുത്തിയത്. kalolsavam_issue-2
കാര്യപരിപാടി തീരുമാനിച്ച് കൊണ്ട് സംഘാടകര്‍ നോട്ടീസ് അച്ചടിക്കുകയും ചെയ്തു.പ്രോട്ടോക്കോള്‍ ലംഘനം ശ്രദ്ധയില്‍പ്പെട്ടതോടെ ഡോ.എന്‍ ജയരാജ് എംഎല്‍എ പ്രതിഷേധവുമായി രംഗത്തെത്തി. പ്രോട്ടോകോള്‍ ലംഘനത്തില്‍ തനിക്കുള്ള പ്രതിഷേധം  അദ്ദേഹം ഡി ഡി യെ അറിയിക്കുകയും ചെയ്തു. പ്രോട്ടോകോള്‍ പാലിച്ചില്ലെങ്കില്‍ പരിപാടിയില്‍ നിന്നും വിട്ട് നില്‍ക്കുമെന്നും എം എല്‍ എ സംഘാടകരെ അറിയിച്ചു.kalolsavam_issue
ഇതോടെ പ്രാട്ടോക്കോള്‍ ലംഘനത്തില്‍ ഖേദം പ്രകടിപ്പിച്ച സംഘാടകര്‍  ഡോ. എന്‍ ജയരാജ് എം എല്‍ എ യെ സമ്മേളനത്തിന്റെ അധ്യക്ഷനായി തീരു മാനി ച്ച് കൊണ്ട് പുതിയ നോട്ടീസ് അച്ചടിക്കുവാന്‍ തീരുമാനമെടുത്തു. ഇതിനിടെ കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ എംഎല്‍എയെ ഉള്‍പ്പെടുത്താത്തതും ആരോപണത്തിന് ഇടയാക്കിയിട്ടുണ്ട്.

സ്ഥലം എം എല്‍ എ യ്ക്ക് സ്ഥാനം ലഭിക്കാത്ത സമാപന സമ്മേളനത്തില്‍  പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജിനെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങിനായി ആദ്യം പുറത്തിറക്കിയ നോട്ടീസില്‍ അധ്യക്ഷ സ്ഥാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പിനും, ഉദ്ഘാടനം ആന്റോ ആന്റണി എം.പിയും ആയിരുന്നു. സ്ഥലം എംഎല്‍എ ഡോ.എന്‍.ജയരാജിന് സംസ്‌കൃതോല്‍സവം ഉദ്ഘാടനമാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇത് പ്രോട്ടോ കോള്‍ ലംഘനമാണെന്നും, പ്രോട്ടോകോള്‍ അനുസരിച്ച് സ്ഥലം എംഎല്‍എ യ്ക്ക് അധ്യക്ഷ സ്ഥാനം നല്‍കുന്നതിന് പകരം സംസ്‌കൃതോല്‍സവ ഉദ്ഘാടനത്തി ലേക്ക് ഒതുക്കിയെന്നുമാണ് പരാതി. protocol_jayaraj
എംഎല്‍എ ജില്ലാ വിദ്യാഭ്യാസ ഡെപപ്യൂട്ടി ഡയറക്ടറുടെ ശ്രദ്ധയില്‍പ്പെടു ത്തിയതോടെ നോട്ടീസ് തിരുത്തി പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിക്കുകയായിരു ന്നു. പുതിയ നോട്ടീസില്‍ എംഎല്‍എ അധ്യക്ഷനും ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംസ്‌കൃതോല്‍സവ ഉദ്ഘാടകനുമാകും.

കലോല്‍സവം തുടങ്ങും മുമ്പേ കല്ലുകടികളും തുടങ്ങിയിരുന്നു. മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ആരോപിച്ച് യുഡിഎഫ് അനുകൂല അധ്യാപക സംഘടനകള്‍ ആദ്യ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങി പോയിരുന്നു.akjm