കാഞ്ഞിരപ്പള്ളി: നിയമസഭ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറിലെ തോല്‍വി, സി.പി. ഏെ.ഏം ല്‍ കൂടുതല്‍ സംഘടന നടപടികള്‍ വരുന്നു.പൂഞ്ഞാര്‍,കാഞ്ഞിരപ്പള്ളി ഏരി കമ്മറ്റിയിലെ ആറ് അംഗങ്ങളെ ലോക്കല്‍ കമ്മറ്റിയിലേക്ക് തരംതാഴ്ത്തുവാനാണ് തീരുമാനം.സംഘടന നടപടി പാര്‍ട്ടിയില്‍ കടുത്ത ചേരിതിരിവിനാണ് വഴിവെച്ചിരി ക്കുന്നത്.splash newcpim-1
നിയമസഭ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.ഇതിന്റെ ഭാഗമായി രണ്ട് ജില്ലാ സെക്രട്ടറി യേറ്റംഗങ്ങളെ ഏരികമ്മറ്റിയിലേക്ക് തരംതാഴ്ത്തുകയും,പൂഞ്ഞാര്‍ കാഞ്ഞിരപ്പള്ളി  ഏരിയാസെക്രട്ടറിമാരെ തല്‍സ്ഥാനത്ത് നിന്നും നീക്കുകയും ചെയ്യ്തു.ഏന്നാല്‍ തോല്‍വിയുടെ പേരില്‍ കൂടുതല്‍ പേര്‍ക്ക് ഏതിരെ നടപടി ഏടുക്കുവാനാണ് പുതിയ തീരുമാനം.splash new
സംഘടന നടപടിക്ക് വിധേയരായ മുന്‍ കാഞ്ഞിരപ്പള്ളി ഏരിയാസെക്രട്ടറി റ്റി.പ്രസാ ദ്,പൂഞ്ഞാര്‍ ഏരിയാ സെക്രട്ടറി കെ.ആര്‍.ശശീധരന്‍ ഏന്നിവരെ ലോക്കല്‍ കമ്മറ്റിയി ലേക്ക് തരംതാഴ്ത്തുവാനാണ് നീക്കം.ഇതിന് പുറമെ പൂഞ്ഞാര്‍ ഏരിയാ കമ്മറ്റിയം ഗങ്ങളായ റ്റി.മുരളീധരന്‍,നവാസ്.നൗഷാദ്,കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റിയംഗം റ്റി.പി.തൊമ്മി ഏന്നിവരെയും ലോക്കല്‍ കമ്മറ്റിയിലേക്ക് തരംതാഴ്ത്തു.നിലവിലെ പൂഞ്ഞാര്‍ ഏരിയാ സെക്രട്ടറി ആര്‍.റ്റി.മധുസൂധനനെ മാറ്റി പകരം കുര്യക്കോസ് ജോസഫ് ഏരിയാ സെക്രട്ടറിയാവും.cpim-2
നടപടി ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്ന വാദവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്.പാര്‍ട്ടി രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ മണ്ഡലം സെക്രട്ടറിയെ നടപടിയില്‍ നിന്നും ഒഴിവാക്കിയത് ഇതിന്റെ ഭാഗമാണെന്നും മറു വിഭാഗം ആരോപിക്കുന്നു.പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥിയാകുവാന്‍ മത്സരിച്ചവരാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയതെന്നാണ് നടപടിക്ക് വിധേയരാ യവരുടെ നിലപാട്.സംഘടന നടപടി പാര്‍ട്ടിയില്‍ കടുത്ത വിഭാഗീയതയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.altra scaningsplash 1