കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് സ്‌കൂളിലെ 1993 ലെ പൂര്‍വവിദ്യാര്‍ഥികള്‍ 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുകൂടിയപ്പോള്‍ പഴയ ചരിത്രം വീണ്ടും പുനരാവിഷ്‌കരിക്കു കയായിരുന്നു. പൂര്‍വവിദ്യാര്‍ഥികള്‍ക്കൊപ്പം പഠിപ്പിച്ച അധ്യാപകരും ഒരുമിച്ച് കൂടി. രാവിലെ ഫസ്റ്റ് ബെലോടു കൂടിയാണ് ഗോ ടൂ യുവര്‍ ക്ലാസസ് എന്ന സംഗമത്തിന് തുടക്കം കുറിച്ചത്. 26 വര്‍ഷം മുന്പ് ഉപയോഗിച്ചിരുന്ന ഹാജര്‍ ബുക്ക് ഉപയോഗിച്ച് കുട്ടികളു ടെ ഹാജര്‍ വീണ്ടും എടുത്തു. ഇതിനിടയില്‍ സ്ഥിരം താമസിച്ചു വന്നിരുന്ന വിദ്യാര്‍ഥി അ ത്തരത്തിലെത്തിയപ്പോള്‍ പുറത്തു നിര്‍ത്തുന്ന കാഴ്ചയും ഇവിടെ പുനരാവിഷ്‌കരിച്ചു.
തുടര്‍ന്ന് പഴയ കാലത്തെ പോലെ വിദ്യാര്‍ഥികളോട് അധ്യാപകര്‍ ചോദ്യം ഉന്നയിച്ച പ്പോള്‍ കിട്ടിയ മറുപടികളും രസകരമായിരുന്നു. 93ലെ സ്‌കൂള്‍ രാഷ്ട്രിയത്തിന്റെ സമര മുഖങ്ങളുടെ പുനരാവിഷ്‌കരണവും സംഗമത്തില്‍ അരങ്ങേറി. അന്ന് സ്‌കൂളിന്റെ പരി സരങ്ങളില്‍ വിറ്റ് കൊണ്ടിരുന്ന പാല്‍കോവ എന്ന് മിഠായിയുടെ പേരില്‍ മൊബൈല്‍ ആ പ്, വര്‍ഷങ്ങളായി സ്‌കൂള്‍ പരിസരത്ത് നിലനിന്നു പോകുന്ന മാര്‍ട്ടിന്റെ കട പുനരാവി ഷ്‌കരിക്കുകയും 93ലെ ഹിന്ദി പാഠപുസ്തകമുപയോഗിച്ച് ഹിന്ദി പരീക്ഷ തുടങ്ങിയ പു തുമ നിറഞ്ഞ രീതിയിലാണ് ഈ വിദ്യാര്‍ഥികള്‍ ഒരുമിച്ചു കൂടിയത്.
ഹൃദ്യം 93 എന്ന പേരില്‍ ഒരുമിച്ചു കൂടിയ സംഗമം രാവിലെ 10ന് മുന്‍ ഹെഡ്മാസ്റ്റര്‍ എ.എം. മത്തായി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ നിര്‍മിച്ചു നല്‍കിയ പ്രധാന ഗേ റ്റിലെ ആര്‍ച്ചിന്റെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ നിര്‍വ ഹിച്ചു. പൂര്‍വവിദ്യാര്‍ഥിയായ അജി ജോസഫ് നിര്‍മിച്ച മൊബൈല്‍ ആന്‍ഡ്രോയ്ഡ് ആ പ്ലിക്കേഷന്‍ പാല്‍ കോവയുടെ ഉദ്ഘാടനം മുന്‍ ഹെഡ്മാസ്റ്റര്‍ എം.എം. ദേവസ്യയും നി ര്‍വഹിച്ചു. അധ്യാപകരും വിദ്യാര്‍ഥികളും പഴയകാല അനുഭവങ്ങള്‍ പങ്കുവെയ്ക്കുക യും രസകരമായി പങ്കുവെച്ചവര്‍ക്ക് സമ്മാനങ്ങളും നല്‍കി . പൂര്‍വവിദ്യാര്‍ഥി സംഘട നയുടെ പ്രസിഡന്റ് ആന്റണി മാര്‍ട്ടിന്‍, സെക്രട്ടറി ആന്റണി പാനികുളം, രക്ഷാധികാരി കളായ ഫാ. സിബി കുരിശുംമുട്ടില്‍, മൗലവി നൂറുല്‍ ഹക്ക് കെ.എ തുടങ്ങിയവര്‍ പരി പാടികള്‍ക്ക് നേതൃത്വം നല്‍കി. പരിപാടിയുടെ ഭാഗമായി ലോകത്തിന്റെ വിവിധയിട ങ്ങളിലുള്ളവര്‍ സംഗമത്തിന്റെ ഭാഗമാകുവാനായി കാഞ്ഞിരപ്പള്ളിയിലെത്തി ചേര്‍ന്നു.