കാഞ്ഞിരപ്പള്ളി∙ താലൂക്കിൽ 2016–17 സാമ്പത്തിക വർഷത്തിൽ നികുതിയിനത്തി ൽ പിരിച്ചെടുത്തത് 7.65 കോടി രൂപ. 13 വില്ലേജുകൾ ഉൾപ്പെട്ട താലൂക്കിൽ കാഞ്ഞി രപ്പള്ളി വില്ലേജാണ് നികുതി പിരിവിൽ ഒന്നാം സ്ഥാനത്ത്. ചിറക്കടവ് വില്ലേജ് രണ്ടാം സ്ഥാനത്തും മുണ്ടക്കയം വില്ലേജ് മൂന്നാം സ്ഥാനത്തും കോരൂത്തോട് വില്ലേജ് നാലാം സ്ഥാനത്തുമെത്തി. താലൂക്കിൽ ഭൂനികുതി ഇനത്തിൽ 24071237 രൂപയും റവന്യു റിക്കവറി ഇനത്തിൽ 52450155 രൂപയും ഉൾപ്പെടെ 76521392 രൂപയാണ് പിരിച്ചെടു ത്തത്.

കാഞ്ഞിരപ്പള്ളി വില്ലേജിൽ മുഴുവൻ കുടിശിക ഉൾപ്പെടെ 1.17 കോടി രൂപ പിരിച്ചു. ആഡംബര നികുതി, ഭൂനികുതി (എൽആർ), റവന്യു റിക്കവറി (ആർആർ) ഇനങ്ങളിലാണ് റെക്കോഡ് നികുതി പിരിവു നടന്നത്. കാഞ്ഞിരപ്പള്ളി വില്ലേജിൽ മുഴുവൻ കുടിശികയും ഉൾപ്പെടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2016–17) നികുതിയിനത്തിൽ ലഭിക്കാനുള്ള മുഴുവൻ തുകയും പിരിച്ചെടുത്തതായി കാഞ്ഞിര പ്പള്ളി വില്ലേജ് ഓഫിസർ എൻ.ജയപ്രകാശ് അറിയിച്ചു.

ഭൂനികുതി ഇനത്തിൽ 4000684 രൂപയും, റവന്യു റിക്കവറി ഇനത്തിൽ 7699942 രൂപയും ഉൾപ്പെടെ 11700626 രൂപയാണ് കാഞ്ഞിരപ്പള്ളി വില്ലേജിൽ നികുതിയി ന ത്തി ൽ ലഭിച്ചത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഭൂനികുതിയിൽ സർക്കാർ കുറവു വരുത്തിയിട്ടും ആഡംബര നികുതിയും കുടിശികയും മുഴുവൻ പിരിച്ചെടുക്കാനായത് വൻ നേട്ടമായി. റവന്യു റിക്കവറി ഇനത്തിൽ 2015–16 വർഷത്തെ അപേക്ഷിച്ച് 2016–17 വർഷം 3009111 രൂപ കൂടുതൽ പിരിച്ചെടുക്കാനായി.

വില്ലേജ് ഓഫിസർ എൻ. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ കൂട്ടാ യ പ്രവർത്തനമാണ് കാഞ്ഞിരപ്പള്ളി വില്ലേജിനെ നികുതി പിരിവിൽ ഒന്നാമത് എത്തിച്ചത്. ചിറക്കടവ് വില്ലേജിൽ എൽ ആർ ഇനത്തിൽ 2513280 രൂപയും ആർ ആർ ഇനത്തിൽ 8238848 രൂപയും ഉൾപ്പെടെ 10752128 രൂപ നികുതിയിനത്തിൽ പിരിച്ചു. മുണ്ടക്കയം വില്ലേജിൽ എൽആർ 3006306 രൂപയും ആർആർ 6790391 രൂപയും ഉൾപ്പെടെ 9796697 രൂപ നികുതിയിനത്തിൽ ലഭിച്ചു. കോരൂത്തോട് വില്ലേജ് 684884 രൂപ എൽആർ ഇനത്തിലും 6673276 രൂപ ആർആർ ഇനത്തിലുമായി 7358160 രൂപയും പിരിച്ചെടുത്തു.