കറുകച്ചാലില്‍ എം എല്‍ എ ഓഫീസ് ഉദ്ഘാടനവും കുട്ടികള്‍ക്കുള്ള പഠനോപകര ണ ങ്ങളുടെ വിതരണവും നടത്തിയതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. എ ല്‍ഡിഎഫ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കണ്‍വീനര്‍ പ്രൊഫ.ആര്‍ നരേന്ദ്രനാ ഥ് ഉദ്ഘാടനം നിര്‍വഹിച്ചു. കറുകച്ചാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജിഷ കിര ണ്‍ അധ്യക്ഷയായ ചടങ്ങില്‍ അഡ്വ.ആര്‍ പ്രസാദ്, സാവിയോ, നാസര്‍ കങ്ങഴ, എന്‍.ജ യപ്രകാശ്, കെ.രാജേന്ദ്രന്‍ നായര്‍, റ്റി.സി.തോമസ്, റജി പോത്തന്‍ എന്നിവര്‍ പങ്കെടു ത്തു.

കറുകച്ചാല്‍ പോലീസ് സ്റ്റേഷനു സമീപം കണ്ടത്തില്‍ ആര്‍ക്കേഡില്‍ ആണ് എം എല്‍ എ ഓഫീസ് പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ പ്രസ്തുത ഓഫീ സി ല്‍ സേവനം ലഭ്യമാകും. സമീപപ്രദേശങ്ങളിലെ സ്‌കൂളുകളിലെ കുട്ടികള്‍ക്കാണ് പഠ നോപകരണങ്ങള്‍ വിതരണം ചെയ്തത്.