കാഞ്ഞിരപ്പള്ളി: ജലവിതരണ പൈപ്പ് ട്രയല്‍ റണ്ണിനിടെ പൊട്ടി കാഞ്ഞിരപ്പള്ളി ഈരാറ്റു പേട്ട റോഡ് തകര്‍ന്നു. കോവില്‍ക്കടവിന് സമീപത്തെ മാസങ്ങള്‍ക്ക് മുന്‍പ് നവീകരിച്ച റോഡാണ് തകര്‍ന്നത്. 50 മീറ്ററോളം ഭാഗത്തെ ടാറിങ് പൂര്‍ണ്ണമായും നശിച്ച നിലയിലാ ണ്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് പൈപ്പ് പൊട്ടി റോഡിലൂടെ വെള്ള മൊഴുകിയത്. ഒഴുക്കിന്റെ ശക്തിയില്‍ ടാറിങ്ങ് പൊളിഞ്ഞ് പോവുകയായിരുന്നു.

കരിമ്പുകയം പദ്ധതിയുടെ പനച്ചേപ്പള്ളി സ്ഥാപിച്ചിരിക്കുന്ന ടാങ്കില്‍ നിന്നും കാഞ്ഞിരപ്പ ള്ളി ടൗണിലെ വിവിധ സ്ഥലങ്ങളിലേക്ക് ജലവിതരണത്തിനായി സ്ഥാപിച്ച പൈപ്പ് ലൈ നാണ് പൊട്ടിയത്. പരിശോധനകള്‍ക്കായി വെള്ളം തുറന്ന് വിട്ടതാണെന്ന് ജലവിഭവ വ കുപ്പ് അധികൃതര്‍ പറഞ്ഞു. അരമണിക്കൂറോളം രോഡിലൂടെ വെള്ളമൊഴുകി. മുന്‍പും സമാനമായ രീതിയില്‍ പരിശോധനയക്കിടെ പൈപ്പ് ലൈനുകള്‍ പൊട്ടി റോഡ് തകര്‍ന്നി രുന്നു.

കാഞ്ഞിരപ്പള്ളി-തമ്പലക്കാട് റോഡില്‍ ഐ.സി.ഐസി ബാങ്കിന് സമീപവും കുരിശുങ്കല്‍ ജംങ്ഷന് സമീപത്ും ട്രയല്‍ റണ്ണിനിടെ പൈപ്പ് പൊട്ടി റോഡില്‍ വലിയ ഗര്‍ത്തം രൂപ പ്പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് ഈ റോഡ് നവീകരണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തത്. രണ്ട് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡ് സം സ്ഥാന റോഡ് വികസന പദ്ധതിയില്‍പ്പെടുത്തി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ദീര്‍ഘകാല പരിപാലന കരാറിലാണ് നിര്‍മിച്ചത്. കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല റോഡിനും, തിരുവനന്തപുരത്തെ വെള്ളനാടി- ചെറ്റച്ചല്‍ റോഡിനും കൂടി 128.91 കോടി രൂപയുടെ പദ്ധതിയില്‍ നിന്നാണ് റോഡ് നിര്‍മാണം നടത്തിയത്.