കാഞ്ഞിരപ്പള്ളി സ്വദേശി ലല്ലൂ അല്‍ഫോന്‍സ് പാടിയ അതി മനോഹരമായ ഒരു ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി .
രാമപുരം മാര്‍ ആഗസ്തിനോസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ഈ അനുഗ്രഹീത ഗായിക .

കോളേജിലെ നവാഗതര്‍ക്കു നല്‍കിയ സ്വീകരണ പരിപാടിയില്‍ ലല്ലു പാടിയ കൂടെവിടെ എന്ന ചിത്രത്തിലെ ‘ ആടി വാ കാറ്റേ’ എന്ന ഗാനം പരിപാടിയില്‍ പങ്കെടുത്തവരെല്ലാം പൂര്‍ണ നിശ്ശബ്ദതയോടെയാണ് കേട്ട് ആസ്വദിച്ചിരുന്നുപോയത്. അത് ഉടന്‍തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി..

കാഞ്ഞിരപ്പള്ളി കുന്നും ഭാഗം സ്വദേശി ആറ്റുകടവില്‍ അനൂപിന്റെ ഭാര്യയാണ് ചെമ്മലമറ്റം വരിക്കാനിക്കല്‍ വീട്ടില്‍ ലല്ലൂ അല്‍ഫോന്‍സ് .

ഈ ദന്പതികള്‍ ഒന്ന് ചേര്‍ന്ന് പാടിയ മറ്റൊരു ഗാനം കേരളം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. തങ്ങളുടെ വിവാഹ സല്‍ക്കാര വേളയില്‍ അനൂപും ലാലുവും ഒരുമിച്ചു പാടിയ ഗാനം അന്ന് പ്രമുഖ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ലക്ഷങ്ങള്‍ ആ ഗാനം ആസ്വദിച്ചു.courtasy drisya